
KONNIVARTHA.COM: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതോടെ ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല താല്‍ക്കാലികമായി അടച്ചു .ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.ഇറാന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ പ്രതിരോധിച്ചു .
ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു.ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു.കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ കണക്കിലെടുത്ത് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള യോഗം ചേർന്നു.
പൊതുജനക്ഷേമത്തിനായി ഈ തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ യാത്രക്കാരോടും വിമാനക്കമ്പനികളോടും ഔദ്യോഗിക അറിയിപ്പുകളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാനും അധികാരികളുമായി സഹകരിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അഭ്യർത്ഥിച്ചു.
കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് തിങ്കളാഴ്ച രാത്രി 9.27-ന് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി. രാത്രി 8.11-ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-അബുദാബി സര്‍വീസ് മസ്കറ്റിലേക്ക് തിരിച്ചുവിട്ടു.എയര്‍ അറേബ്യയുടെ കൊച്ചി -അബുദാബി ഫ്ലൈറ്റ് വൈകി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ കൊച്ചി- ദോഹ വിമാനം റദ്ദാക്കി. ഖത്തര്‍ എയര്‍വേസിന്റെ ദോഹ-കൊച്ചി വിമാനം വൈകുമെന്ന് അധികൃതര്‍ അറിയിച്ചു
Temporary Suspension of Qatar Airways Flights
As a result of the closure of air traffic movement in the State of Qatar, we can confirm the temporary suspension of Qatar Airways flights.
We are working closely with government stakeholders and the relevant authorities to support
In light of the recent developments in the Middle East, flight arrivals and departures from Dubai, Doha, Bahrain, Dammam, Abu Dhabi, Kuwait, Ras AI-Khaimah and Tbilisi are impacted. :IndiGo
ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങി. എങ്കിലും ചില വിമാനങ്ങള്‍ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുണ്ട്. സുരക്ഷ കണക്കിലെടുത്ത് താത്കാലികമായാണ് വിമാനത്താവളം അടച്ചത് ( 24/06/2025 time : 01.42 am