പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/06/2025 )

Spread the love

താല്‍പര്യപത്രം ക്ഷണിച്ചു

പത്തനംതിട്ട എല്‍.എ (ജനറല്‍) ഓഫീസിലേക്ക് 1500 സിസി യില്‍ കൂടുതല്‍ കപ്പാസിറ്റിയുളള ടാക്സി വാഹനം സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് കളക്ടറേറ്റ്, മൂന്നാംനിലയിലെ എല്‍.എ (ജനറല്‍) ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കണം.  ഫോണ്‍ : 9745384838

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാദ്യോപകരണം നല്‍കുന്നതിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.  കലാമേഖലയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കണം. കലാകാരന്മാര്‍ ലഹരി വിരുദ്ധ സന്ദേശത്തിന്റെ വക്താക്കളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ രജിസ്റ്റേഡ് ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി സരസ്വതി, ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, വൈസ് പ്രസിഡന്റ് ശ്രീജ കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ റോഷന്‍ ജേക്കബ്, ഡി ജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ പി സന്തോഷ്, സെക്രട്ടറി രജീഷ് ആര്‍ നാഥ് എന്നിവര്‍ പങ്കെടുത്തു.

 

 

വായനയിലൂടെ നല്ല സമൂഹത്തെ സൃഷ്ടിക്കാം:  ഡെപ്യൂട്ടി സ്പീക്കര്‍

ആഴത്തിലുള്ള വായന നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വായനാവാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ നടന്ന പുസ്തക കൈനീട്ടം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുങ്ങാതെ വായനയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപെടുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങിയ പുസ്തകങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍ അധ്യക്ഷയായി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വായനാദിന- വായന പക്ഷാചരണം:വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം

വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില്‍ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും.
വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ  ഫോണ്‍ നമ്പര്‍ എന്നിവ സഹിതം  ആസ്വാദനക്കുറിപ്പ് 2025 ജൂണ്‍ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം.
ഫോണ്‍: 0468 2222657.


ജലബജറ്റുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

ഹരിത കേരളം മിഷന്റെ ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ജല ബജറ്റ് തയ്യാറാക്കുന്നു. ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ബ്ലോക്ക്തല സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി കെ അനു ഉദ്ഘാടനം ചെയ്തു. ജലബജറ്റിനെ കുറിച്ച് ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍  ജി അനില്‍കുമാര്‍ വിശദീകരിച്ചു.

ജലലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. പ്രദേശത്തെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്. ബ്ലോക്ക് പരിധിയില്‍ വരുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സമയബന്ധിതമായി ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ്  ടി. പ്രസന്നകുമാരി, നിരണം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, ജനപ്രതിനിധികള്‍, ബ്ലോക്ക്  ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി

ഒളിമ്പിക്‌സ് ദിനചാരണത്തിന്റെ ഭാഗമായി  ജില്ലാ ഒളിമ്പിക് അസോസിയേഷനും സാമൂഹ്യ നീതിവകുപ്പും സംയുക്തമായി തിരുവല്ല എംജിഎം എച്ച് എസ് എസില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് 300 ടീ ഷര്‍ട്ടുകള്‍ വിതരണം നടത്തി.
തിരുവല്ല സബ് കളക്ടര്‍  സുമിത് കുമാര്‍ ഠാക്കൂര്‍  ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് വോളണ്ടിയര്‍മാര്‍,  സ്‌പോര്‍ടസ് സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ സമീപം നടന്ന ദിനചാരണ സമ്മേളനം മാത്യു ടി തോമസ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു.  ജില്ലാ കലക്ടര്‍  എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷനായി.  ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുവജന കമ്മിഷന്‍ അദാലത്ത് ഇന്ന് (ജൂണ്‍ 26, വ്യാഴം)

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 26, വ്യാഴം)  രാവിലെ 11 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും.  18 – 40 വയസിന് മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630.


ക്വട്ടേഷന്‍

കോന്നി, റാന്നി താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍ നിന്ന് സാധനങ്ങള്‍ ആദിവാസി ഉന്നതികളിലെത്തിച്ച് വിതരണം ചെയ്യുന്നതിന് മൂന്ന് ടണ്‍ കപ്പാസിറ്റിയുളള ചരക്ക് വാഹനം/ ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാലിലോ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2222612.


പത്മ അവാര്‍ഡ്

പത്മ അവാര്‍ഡ് 2026 ലേക്കുളള നാമനിര്‍ദേശം /ശുപാര്‍ശ എന്നിവ https://awards.gov.in വഴി ഓണ്‍ലൈനായി ജൂലൈ 31 വരെ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേകൃഷ്ണന്‍ അറിയിച്ചു.


ഡിപ്ലോമ കോഴ്‌സ്

കാര്‍ഷിക ഉല്‍പാദന ഉപാധികള്‍ വിപണനം ചെയ്യുന്ന വിപണനക്കാര്‍ക്ക് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്‌സ് പത്തനംതിട്ട ആത്മ സംഘടിപ്പിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ദേശി) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, തിരുവല്ല എആര്‍എസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം.  2025-26 വര്‍ഷത്തെ ദേശി കോഴ്‌സിനായി ഇന്‍പുട്ട് ഡീലര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം അതത് കൃഷിഭവനില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 296180.


താല്‍പര്യപത്രം ക്ഷണിച്ചു

പത്തനംതിട്ട എല്‍.എ (ജനറല്‍) ഓഫീസിലേക്ക് 1500 സിസി യില്‍ കൂടുതല്‍ കപ്പാസിറ്റിയുളള ടാക്‌സി വാഹനം സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് നാലിന് മുമ്പ് കളക്ടറേറ്റ്, മൂന്നാംനിലയിലെ എല്‍.എ (ജനറല്‍) ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കണം.  ഫോണ്‍ :

ഗ്രാമസഭ

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ് അംഗീകാരവുമായി ബന്ധപ്പെട്ട ഗ്രാമസഭ ജൂണ്‍ 28 മുതല്‍ 30 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.

വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍.

ഒന്ന്, പരിയാരം, ജൂണ്‍ 28 ഉച്ചയ്ക്ക് രണ്ട്, എസ് എന്‍ ഡി പി ഹാള്‍ പരിയാരം.
രണ്ട്, തുമ്പോണ്‍തറ,  27 രാവിലെ 10.30, 95-ാം നമ്പര്‍ അങ്കണവാടി.
മൂന്ന്, ഓലിയ്ക്കല്‍,  28 രാവിലെ 10.30, എംടിഎല്‍പി സ്‌കൂള്‍ ഓലിയ്ക്കല്‍.
നാല്, മധുമല, 28 ഉച്ചയ്ക്ക് രണ്ട്, വൈഎംഎ ഹാള്‍ വാര്യാപുരം.
അഞ്ച്, ഇടപ്പരിയാരം,  28 ഉച്ചയ്ക്ക് രണ്ട്, എസ്എന്‍ഡിപി എച്ച്എസ് ഇടപ്പരിയാരം
ആറ്, ഭഗവതികുന്ന്, 27 ഉച്ചയ്ക്ക് രണ്ട്, കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓഡിറ്റോറിയം.
ഏഴ്, വാര്യാപുരം, 30 രാവിലെ 11, മില്‍മഹാള്‍, ചിറക്കാല.
ഒമ്പത്, മണ്ണുംഭാഗം, 28 രാവിലെ 10.30, ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരം മണ്ണുംഭാഗം.
10, വലിയവട്ടം, 28 പകല്‍ മൂന്ന്, ഇലന്തൂര്‍ മര്‍ത്തോമ ഓഡിറ്റോറിയം.
11, ഇലന്തൂര്‍, 30 രാവിലെ 11, ഇലന്തൂര്‍  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
12, ഇലന്തൂര്‍ വെസ്റ്റ്, 28 രാവിലെ 10.30, സര്‍ക്കാര്‍ വിഎച്ച്എസ്എസ് ഇലന്തൂര്‍
13, പുളിന്തിട്ട, 27 രാവിലെ 11, വൈഎംസിഎ ഹാള്‍ ഇലന്തൂര്‍.
ഫോണ്‍: 0468 2362037.