Trending Now

അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണം സംഘടിപ്പിച്ചു

Spread the love

 

നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് അന്തര്‍ദേശീയ ലഹരി വിരുദ്ധദിനാചാരണവും ലഹരി വിരുദ്ധ റാലിയുംസംഘടിപ്പിച്ചു. ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സനില്‍ നിര്‍വഹിച്ചു. യുവതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ വിമുക്തി മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ത്തോമ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജിജി മാത്യു സ്‌കറിയ അധ്യക്ഷനായി. പത്തനംതിട്ട ഡിവൈഎസ്പി എസ്. അര്‍ഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിലെ വിജയികള്‍ക്ക് മൊമന്റോ നല്‍കി. പത്തനംതിട്ട മാര്‍ത്തോമാ സ്‌കൂളില്‍ നിന്നും സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ജംഗ്ഷന്‍ വരെ റാലിയും സംഘടിപ്പിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ ഷംലാ ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളിയിക്കല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, എന്‍സിസി, എന്‍എസ്എസ്, എസ്പിസി, സ്‌കൗട്ട്, ജെആര്‍സി, കൈറ്റ് വോളന്റിയര്‍മാര്‍, സ്‌കൂള്‍-കോളജ്-ബിആര്‍സി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!