Trending Now

ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന് പുതിയ നേതൃത്വം.

Spread the love

 

ടിഎസ്ഐ കേരളാ ചാപ്റ്ററിനെ ഇനി ഡോ. വിവേക് നമ്പ്യാർ നയിക്കും

konnivartha.com:കൊച്ചി: ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിൻ്റെ പുതിയ നേതൃത്വം ചുമതലയേറ്റു. നേരത്തെ വൈസ് പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന

നേരത്തെ ചുമതല വഹിച്ചിരുന്ന അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ടെലി മെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരും.

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന നേതൃമാറ്റ ചടങ്ങിൽ ടിഎസ്ഐ കേരളാ ചാപ്റ്റർ സെക്രട്ടറി ബിജോയ് എംജി സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന ഭാരവാഹികൾക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു.

ഡോ. വിവേക് നമ്പ്യാരുടെ നേതൃത്വത്തിലുള്ള പുതിയ 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിയുക്ത കേരള ചാപ്റ്റർ സെക്രട്ടറി ഡോ. നിത പണിക്കർ ചടങ്ങിൽ പരിചയപ്പെടുത്തി.

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രശ്മി ആയിഷ വൈസ് പ്രസിഡൻ്റായും ചുമതല ഏറ്റു. കൊച്ചി അമൃത ആശുപത്രിയിലെ ഡോ. സി ശ്രീകുമാർ, ഡോ. പ്രദീപ് തോമസ്, കെവിൻ ദേവസ്യ, ബിനു മാഹിത് എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ടിഎസ്ഐ സ്ഥാപക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. രാഘവനെ (റിട്ട.പ്രൊഫസർ, എൻ.ഐ.ടി, ട്രിച്ചി ) ഡോ. പ്രേം നായർ പൊന്നാടയണിയിച്ചു.

ഐഎംഎയുടെയും ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ കൊച്ചി അമൃത ആശുപത്രി ടെലിമെഡിസിൻ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ ഡോ. ബീന കെ വി ചടങ്ങിൽ വിശദീകരിച്ചു. ടി എസ് ഐ യുടെ സ്ഥാപകാംഗവും മുൻപ്രസിഡൻ്റും , ISRO റിട്ട.

ഡയറക്ടറുമായ ശ്രീ എൽ എസ് സത്യമൂർത്തി ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഡോ. വിദ്യ ഝാ, ഡോ. രൂപ പൗലോസ്, ഡോ. സിബി ഗോപിനാഥ്, ഡോ. ഗോപാൽ പിള്ള, ഡോ. എൽ എസ് സത്യമൂർത്തി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ടിഎസ്ഐ കേരളാ ചാപ്റ്റർ വൈസ് പ്രസിഡൻ്റ് രശ്മി ആയിഷ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി.

error: Content is protected !!