Trending Now

വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു

Spread the love

 

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് .

എസ്.യു.ടി. ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനുപുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഏഴ് വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം എസ്.യു.ടി. ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റംവരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

error: Content is protected !!