
konnivartha.com: കോന്നി കൊന്നപ്പാറ എല്‍ പി സ്കൂളില്‍ കോന്നി അഗ്നി രക്ഷാസേനാഗംങ്ങളായ വിജയകുമാർ, രാജശേഖൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു .
ക്ലാസ്സ് കഴിഞ്ഞ ഉടനെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ ഓഫീസർമാരുടെ ചുറ്റും കൂടി തങ്ങൾ രാവിലെ ഇംഗ്ലീഷിൽ പഠിച്ച’ Beyond fears’ എന്ന പാഠഭാഗം കാണിക്കാനാണ് കുട്ടികൾ എത്തിയത്.
പ്രസ്തുത പാഠത്തിൽ ബോധരഹിതയായി കിടക്കുന്ന ദിൽന എന്ന കുട്ടിയുടെ അമ്മയെ അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്ന സന്ദർഭം ആണ് ഇവർ പങ്ക് വച്ചത്. കഥയിലെ ഹീറോസിനെ നേരിട്ട് കണ്ടപ്പോൾ കുട്ടികൾ ഹാപ്പി. പാഠത്തിൽ തങ്ങൾ ഹീറോസ് ആണെന്ന് അറിഞ്ഞ ഉദ്യോഗസ്ഥരും ഹാപ്പി.