Trending Now

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; ഒരു സ്ത്രീ മരിച്ചു

Spread the love

konnivartha.com:കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.അഗ്നിരക്ഷാ സേനയും പോലീസും രക്ഷാപ്രവർത്തനം നടത്തി .അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റു.10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.

error: Content is protected !!