
konnivartha.com: തുമ്പമൺ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സാമൂഹ്യ ബോധവത്കരണം ” ഫ്ലാഷ് മോബിലൂടെ “അവതരിപ്പിച്ചു.
കോരിച്ചൊരിയുന്ന മഴയിലും ഒട്ടും തളരാതെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് തുമ്പമൺ ജംഗ്ഷനിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂൾ ഡയരക്ടർ ഫാ. ജേക്കബ് ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ ദൂഷ്യവശങ്ങളെ പറ്റിയും അതിൽനിന്നും മുക്തി നേടുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും പന്തളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷൈന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി റ്റി എ പ്രസിഡന്റ്, കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ടി. എസ്. ജോസ് കൃതജ്ഞത രേഖപ്പെടുത്തി.