Trending Now

യു.എസിലെ ടെക്സസിൽ മിന്നൽ പ്രളയം : മരണം 24:നൂറിലേറെപ്പേരെ കാണാതായി

Spread the love

 

konnivartha.com:കനത്ത മഴയെ തുടർന്ന് ടെക്സാസിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 24 ആയി. ദുരന്തത്തിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി.നൂറിലേറെപ്പേരെ കാണാതായി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

കെർ കൗണ്ടിയിലുണ്ടായ കനത്തമഴയിൽ ​ഗ്വാഡലൂപ്പെ നദി കരകവിഞ്ഞു. ഒൻപത് രക്ഷാപ്രവർത്തകരുടെ സംഘവും 14 ഹെലികോപ്ടറുകളും 12 ഡ്രോണുകളും രക്ഷാപ്രവർത്തനത്തിനായി രം​ഗത്തുണ്ട്. 237 പേരെ വിവിധയിടങ്ങളിൽനിന്നായി ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ പ്രതികരിച്ചു.

error: Content is protected !!