പന്തളം കെഎസ്ആര്‍ടിസി ‘ഇ ഓഫീസ്’

Spread the love

 

konnivartha.com: പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയത്.

കെ എസ് ആര്‍ ടി സി യിലെ ഓഫീസ് നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാനും പൊതുജനങ്ങള്‍ക്ക് സേവനം കൃത്യതയോടെയും സമയബന്ധിതമായും ലഭ്യമാകുന്നതിനും ഇ ഓഫീസ് സംവിധാനം സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

അടൂര്‍ മണ്ഡലത്തിലെ രണ്ട് കെഎസ്ആര്‍ടിസി ഓഫീസുകളാണ് ഇ ഓഫീസ് ആക്കിയത്. പന്തളം നഗരസഭ കൗണ്‍സിലര്‍ രാധാ വിജയകുമാര്‍ അധ്യക്ഷയായി. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോദ് ശങ്കര്‍, എ ടി ഒ ബി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!