
ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.അക്രമങ്ങളിൽ ഏര്‍പ്പെടുന്നവര്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരേ കേസെടുക്കും.സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.