പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/07/2025 )

Spread the love

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു

വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
യു.പി വിഭാഗത്തില്‍ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കും.

കോഴഞ്ചേരി താലൂക്ക് വികസന സമിതി

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ സ്‌കൂള്‍ സമയത്ത് അനധികൃതമായി ഓടുന്ന അന്യസംസ്ഥാന ചരക്ക് ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറോട് ശുപാര്‍ശ ചെയ്യും. കേടുകൂടാതെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ആന്റി റാബിസ് വാക്‌സിനുകളായ എച്ച്ആര്‍ഐജി, റാബിഷില്‍ഡ്, ഈആര്‍ഐജി തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കണം.

പത്തനംതിട്ട, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ടിബി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം, കെഎച്ച്ആര്‍ഡബ്ലുസിയുടെ പേവാര്‍ഡ് എന്നിവയുടെ ശോചനീയവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  കോഴഞ്ചേരി തഹസില്‍ദാര്‍ ടി കെ നൗഷാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എല്‍ സന്ധ്യാറാണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരിവിരുദ്ധ വിമോചന നാടകം

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 1.45 അരങ്ങേറും. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിക്കുന്നത്. ജില്ലാ പൊലിസ് മേധാവി വി.ജി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് അബ്ദുള്‍ മനാഫ് അധ്യക്ഷനാകും. കോ ഓര്‍ഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും. അഡീഷണല്‍ ജില്ലാ പൊലിസ് മേധാവി പി ബി ബേബി, പത്തനംതിട്ട ഡിവൈഎസ്പി എസ് ആഷദ്, ഫാദര്‍ ബിജു പ്രക്കാനം, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ റോഷന്‍ നായര്‍, പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രഥാനാധ്യാപിക ജയമോള്‍ എന്നിവര്‍ പങ്കെടുക്കും.

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22. ഫോണ്‍: 0468 236212


ടെന്‍ഡര്‍

പന്തളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ വരുന്ന കുളനട, ആറന്മുള, മെഴുവേലി, സെക്ടറുകളിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍  ക്ഷണിച്ചു. അവസാന തീയതി ജൂലൈ 22.  ഫോണ്‍: 04734 292620, 262620
(പിഎന്‍പി 1639/25)

അഭിമുഖം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. യോഗ്യത: ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം. ഫോണ്‍: 0469 2650228

അപേക്ഷിക്കാം

കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷനില്‍ മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:7994449314

പ്രവേശനം

മെഴുവേലി സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലേക്ക് പ്രവേശനം ജൂലൈ 11 ന് രാവിലെ 10.30ന് നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, നിര്‍ദിഷ്ട ഫീസ് എന്നിവയുമായി മെഴുവേലി വനിതാ ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0468 2259952, 9995686848, 8075525879, 9496366325

പ്രവേശനം

അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ്ടു. ഫോണ്‍: 9495999704. വെബ്‌സൈറ്റ്: https://csp.asapkerala.gov.in/courses/diploma-in-professional-accounting

അറിയിപ്പ്

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ എന്‍സിവിടി ട്രേഡുകളിലേക്ക് (മെട്രിക്/ നോണ്‍ മെട്രിക്) അപേക്ഷിച്ചവരില്‍ ഓപ്പണ്‍ കാറ്റഗറി, ഈഴവ, എസ് സി, ഒബിഎച്ച്, ഒബിഎക്‌സ് ഇന്‍ഡക്‌സ് നമ്പര്‍ 200 വരെയും, എല്‍സി, എംയു 175 വരെയും വനിത, എസ്ടി, ജെസി, ഇഡബ്ല്യുഎസ് കാറ്റഗറിയിലുള്ള മുഴുവന്‍ അപേക്ഷകരും ജൂലൈ 11 രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഓഫീസില്‍ എത്തണം. ഫോണ്‍: 7306470139, 6282596007

ചുരുക്ക പട്ടിക

തദ്ദേശ സ്വയം ഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് ( കാറ്റഗറി നമ്പര്‍ 611/2024) തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 222

error: Content is protected !!