ബെംഗളൂരുവില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്: അന്വേഷണം കേരളത്തിലും വ്യാപിപ്പിച്ചു

Spread the love

 

കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ബെംഗളൂരു നിന്നും മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ഫോൺ കൊച്ചിയില്‍ വെച്ചാണ് സ്വിച്ച് ഓഫായതു എന്ന് പോലീസ് കണ്ടെത്തി .

ബെംഗളൂരുവിൽ തട്ടിപ്പിനിരയായ മലയാളികള്‍ ഉള്‍പ്പെടെ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഏകദേശം നൂറു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ചിട്ടി ആണ് പ്രധാനമായും നടത്തി വന്നത് .കൂടെ ഉയര്‍ന്ന പലിശ നല്‍കി ആളുകളില്‍ നിന്നും വന്‍ തുക നിക്ഷേപമായി സ്വീകരിച്ചിരുന്നു . പലിശ കൃത്യമായി ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്നു .

ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.കുട്ടനാട് രാമങ്കരിനിവാസിയാണ് ടോമി .ബെംഗളൂരുവിൽ ഇരുപത്തി അഞ്ചു വര്‍ഷമായി ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നു .

error: Content is protected !!