
konnivartha.com: സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍ .
രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും “മാസപ്പടി എന്ന കൈപ്പിടിയില്‍ “ഒതുക്കി രാവും പകലും കടത്തിയത് കോടികളുടെ പാറകള്‍ . ഇതിനു എതിരെ നാട്ടുകാര്‍ പരാതി നല്‍കിയത് ആദ്യം പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് 2019 ല്‍ . അന്ന് പി ബി നൂഹായിരുന്നു ജില്ലാ കലക്ടര്‍ .പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ താഴെക്കിടയില്‍ അയച്ചു . പരാതിയില്‍” കഴമ്പ് “ഇല്ലാ എന്ന് അന്വേഷണം നടത്തിയ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു .ആ പരാതി അവിടെ ശുഭം .
നാട്ടുകാര്‍ അടങ്ങി ഇരുന്നില്ല .വീണ്ടും പരാതി അയച്ചു . 2021 ല്‍ അന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ . പരാതി നമ്പര്‍ ഇട്ടു പരാതിക്കാരന് ലഭിച്ചു .അതിലും പഴയ അന്വേഷണ റിപ്പോര്‍ട്ട് പുതുക്കി കയറ്റി . പരാതികള്‍ പല വകുപ്പിലും നല്‍കി . എന്നാല്‍ അവിടെയും ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന മഹാ ഭീമനെ സഹായിക്കാന്‍ സഹായം കൈപറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ ഉപകാരം മറന്നില്ല . ഒരു ലംഘനവും ഇല്ല എന്ന് മേല്‍ അധികാരികളെ വാക്കാല്‍ അറിയിച്ചു . എന്നാല്‍ രേഖയായി നല്‍കിയില്ല .
ഇവിടെ നീര്‍ച്ചാലായി ഒഴുകുന്ന മീന്‍മുട്ടി തോട് പോലും രേഖകളില്‍ ഇല്ലാതെയാക്കാന്‍ അണിയറയില്‍ ശ്രമം നടന്നു . രാത്രി യാമങ്ങളില്‍ പാറമടയിലെ മലിന ജലം ഒഴുക്കി കളയുന്നത് മീന്‍ മുട്ടി നീര്‍ച്ചാലിലേക്ക് ആണെന്ന് “കോന്നി വാര്‍ത്ത “രണ്ടു വര്‍ഷം മുന്നേ വീഡിയോയടക്കം റിപ്പോര്‍ട്ട് ചെയ്തു .ഇങ്ങനെ ഒരു നീര്‍ച്ചാല്‍ തോട് പോലും ഇവിടെ ഇല്ലെന്നു ഉള്ള രേഖ പോലും ചമയ്ക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമം തുടങ്ങി .ഈ പരാതിയും അധികാരികള്‍ മുക്കി .
ഇവിടെ ഉള്ള ജനങ്ങളില്‍ ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ കൂടി വരുന്നു എന്നുള്ള പരാതി ആരോഗ്യ വകുപ്പും ഒരു അന്വേഷണവും കൂടാതെ തള്ളിക്കളഞ്ഞു . നിരോധിത ഉഗ്ര സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് ആണ് പാറ പൊട്ടിക്കുന്നത് എന്നുള്ള നേരിട്ടുള്ള നാട്ടുകാരുടെ പരാതി പോലീസും കാര്യമായി എടുത്തില്ല .
ജില്ലാ മൈനിംഗ് ജിയോളജി വകുപ്പ് ജീവനക്കാരുടെ പണം ആര്‍ത്തി മൂലം കോന്നി മേഖലയിലെ ഒരു പാറമട /ക്രഷറില്‍ പരിശോധന ഇല്ല .മാസപ്പടി പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കോന്നി നാട്ടിലെ പൈതൃക സ്വത്തായ പാറകളെ ഉന്മൂലനം ചെയ്യാന്‍ കൂട്ട് നില്‍ക്കുന്നു എന്ന പരാതിയും ഓഫീസുകളില്‍ നിന്നും മുക്കി .
പരാതികളുടെ കൃത്യമായ കോപ്പിയും ബന്ധപ്പെട്ട ഓഫീസുകള്‍ പരാതികള്‍ സ്വീകരിച്ച ടോക്കണ്‍ നമ്പരും പരാതിക്കാരെ വര്‍ഷങ്ങള്‍ക്ക് മുന്നേ അറിയിച്ചു . ഇങ്ങനെ ഒരു പരാതിയും ഇല്ല എന്ന് പൊതു ജനമധ്യത്തില്‍ പറഞ്ഞ ജില്ലാ അധികാരികള്‍ പോലും ഈ പാറമട ലോബികളെ വെള്ള പൂശുവാന്‍ ശ്രമിച്ചത് ജനകീയ കാര്യം അല്ല എന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചു .
രണ്ടു പേരുടെ മരണം നടന്ന പാറമടയെ താല്‍ക്കാലികമായി നിരോധിച്ചു എങ്കിലും ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടായില്ല . ഈ പാറമട തുറന്നു പ്രവര്‍ത്തിക്കാന്‍ ഉള്ള അണിയറ നീക്കം രാഷ്ട്രീയപരമായി നടക്കുന്നു എന്ന് പരാതിക്കാര്‍ അറിയിച്ചു .ജനങ്ങള്‍ ഉന്നയിച്ച പരാതികളില്‍ മേല്‍ നടപടി ഇല്ലാത്ത അവസ്ഥ ഉണ്ട് .
സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥ പകല്‍ പോലെ വ്യക്തം . ഉത്തരവാദികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി ഉണ്ടായിട്ടില്ല . ജനങ്ങളുടെ കൂടെ ഉണ്ട് എന്ന് പറയുന്ന രാഷ്ട്രീയ രാഷ്ട്രീയ നേതൃത്വം ഒന്നും തന്നെ കാര്യമായി പ്രതികരിക്കാന്‍ ഇന്ന് തയാറായില്ല . ഈ പാറമടയില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയവരുടെ പട്ടിക പുറത്തു വന്നാല്‍ അത് തങ്ങളുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കും എന്ന് കണ്ടറിഞ്ഞ എല്ലാ രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ പ്രസ്താവനകള്‍ നിര്‍ത്തി .പാറമട ലോബികളെ സഹായിക്കാന്‍ പത്തനംതിട്ടയിലെ ഹോട്ടല്‍ കേന്ദ്രമാക്കി അണിയറയില്‍ വലിയ രഹസ്യ യോഗങ്ങള്‍ നടക്കുന്നു എന്ന് അറിയുന്നു .