തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി

Spread the love

 

konnivartha.com: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിച്ചു.

റാന്നി- പെരുനാട് കുരിശുമല ദൈവാലയത്തില്‍ നടന്ന കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മ്മികനായിരുന്നു.പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നല്‍കുന്നത്.

പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി- ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് തോമസ് മോര്‍ അന്തോണിയോസ്,മാവേലിക്കര ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ പോളികാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസ്,കൂരിയാ മെത്രാന്‍ ആന്റണി മാര്‍ സില്‍വാനോസ്,ത്തനംതിട്ട ഭദ്രാസന മുന്‍ അധ്യക്ഷന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം,വികാരി ജനറല്‍മാരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ഗ്ഗീസ് മാത്യു കാലായില്‍ വടക്കേതില്‍,മോണ്‍. തോമസ് കയ്യാലയ്ക്കല്‍,ബഥനി ആശ്രമം സുപ്പീരിയല്‍ ജനറല്‍ റവ. ഡോ. ഗീവര്‍ഗ്ഗീസ് കുറ്റിയില്‍ ഒഐസി,എംസിവൈഎം സഭാതല ഡയറക്ടര്‍ ഫാ. പ്രഭീഷ് ജോര്‍ജ്,.ഭദ്രാസന ഡയറക്ടര്‍മാരായ ഫാ. ജോസഫ് തോട്ടത്തില്‍ കടയില്‍, ഫാ. ജോബ് പതാലില്‍, ഫാ. അലോഷ്യസ് തെക്കേടത്ത്,ഫാ. സ്‌കോട്ട് സ്ലീബാ പുളിമൂടന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

error: Content is protected !!