ലഹരിവിരുദ്ധ വിമോചന നാടകം അരങ്ങേറി

Spread the love

 

konnivartha.com: ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീന ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനായി. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിച്ചത്.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, സ്‌റ്റേറ്റ് ജനമൈത്രി ഡ്രാമാ കോഡിനേറ്റര്‍ മുഹമ്മദ് ഷാ, കൂടല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ സുനില്‍കുമാര്‍, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ മായ എസ് നായര്‍, എസ്പിസി സിപിഒ ലിജോ ഡാനിയേല്‍, സീനിയര്‍ അസിസ്റ്റന്റ് ലാല്‍ വര്‍ഗീസ്, ജോണ്‍ മാത്യു, പ്രധാനാധ്യാപിക ബി. ലേഖ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!