
konnivartha.com: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പരിപാടിയിലൂടെ മൂന്ന് ദിവസമായി കാരുണ്യ ദിനമായി ആചരിക്കും.
ചരമദിനമായ 18 ന് രാവിലെ വാർഡ് കേന്ദ്രങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും. 19 ന് ഉച്ചയ്ക്ക് കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികളോടൊപ്പം ഒത്തുചേരൽ അന്ന് തന്നെ താലൂക്ക് ആശുപത്രി കിടപ്പ് രോഗികൾക്ക് സ്നേഹപൊതിയും നൽകും. 20 ന് വൈകിട്ട് 4 മണിയ്ക്ക് കോന്നി ടൗണിൽ സ്നേഹസംഗമം പ്രാർത്ഥനാ സദസ് സംഘടിപ്പിക്കും.
ഉമ്മൻ ചാണ്ടി അനുസ്മരണ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി കൂടിയ മണ്ഡലം കമ്മിറ്റി കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ശങ്കർ, എസ്. സന്തോഷ് കുമാർ, പി.ആർ അരുൺ കുമാർ, റോജി എബ്രഹാം, സൗദ റഹിം, തോമസ് കാലായിൽ, രാജീവ് മള്ളൂർ, ഐവാൻ വകയാർ, ജയപ്രകാശ് കോന്നി, പ്രിയ എസ്. തമ്പി, സി.കെ.ലാലു, നിഷ അനീഷ്, പ്രകാശ് പേരങ്ങാട്, ചിത്ര രാമചന്ദ്രൻ, ബാബു നെല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഭാരത യാത്ര നടത്തിയ പ്രകാശ് പേരങ്ങാട് പി.സി അലക്സാണ്ടർ, നോബി മാത്യു, മാത്യു ശാമുവേൽ എന്നിവരെ ആദരിച്ചു.
കേരള ട്രഡീഷണൽ ആർട്ടിസാൻ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പി. ആർ അരുൺ കുമാർ , സംസ്ഥാന വൈസ് പ്രസിഡൻ്റ് അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.