
konnivartha.com: ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി, പഞ്ചായത്ത്തല ജന സുരക്ഷാ ക്യാമ്പയിനിന് പാലക്കാട് തുടക്കമായി.
പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) തുടങ്ങിയ പദ്ധതികളിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ജില്ലയൊട്ടാകെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് അവിടെ വെച്ചു തന്നെ സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാനുള്ള അവസരം, ഇൻഷുറൻസ് പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന , അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ ചേരുവാനുള്ള അവസരം എന്നിവ ലഭ്യമാണ്.
ഇത് കൂടാതെ സൈബർ തട്ടിപ്പുകളെ പറ്റിയുള്ള ബോധവൽക്കരണം ഈ ക്യാമ്പുകളിൽ നടത്തുന്നതായിരിക്കും. നോമിനേഷൻ ഇല്ലാത്ത അക്കൌണ്ടുകളിൽ നോമിനേഷൻ സമർപ്പിക്കാനും റീ-KYC നടത്തി അക്കൌണ്ടിൽ തടസ്സമില്ലാതെ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള സേവനങ്ങളും ലഭ്യമാണ്.
ക്യാമ്പയിന്റെ ഭാഗമായി ജൂലൈ പതിനൊന്നിന് പുതുപ്പരിയാരം, പിരായിരി, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിൽ നടന്ന ജനസുരക്ഷ ക്യാമ്പയിൻ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ സുനിത ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ CDS ചെയർപേഴ്സൺ ബേബി ചടങ്ങിൽ അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർമാരായ പ്രത്യുമ്നൻ, ചെല്ലമ്മ എന്നിവർ ആശംസ അറിയിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ അനിൽകുമാർ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. യോഗത്തിൽ ബാങ്ക് പ്രതിനിധികൾ, മലമ്പുഴ FLC രാഗേഷ്, CFL അസ്സോസിയേറ്റ് എന്നിവർ പങ്കെടുത്തു.
പിരായിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് ഷെറീന ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സാദിഖ് ബാഷ,വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഷമീർ, വാർഡ് മെമ്പർ, ലീഡ് ബാങ്ക് മാനേജർ അനിൽ കുമാർ, വിവിധ ബാങ്ക് പ്രതിനിധികൾ, പാലക്കാട് FLC കെ എ ചന്ദ്രൻ, CFL ബിന്ദു തുടങ്ങിവർ പങ്കെടുത്തു.
ആലത്തൂരിൽ നടന്ന ക്യാമ്പിൽ വിവിധ ബാങ്ക് പ്രതിനിധികളും, FLC രമേശ്, CFL അസോസിയേറ്റ് തുടങ്ങിയവർ പങ്കെടുത്തു.വടക്കഞ്ചേരി ഇഎംഎസ് ഹാളിൽ നടന്ന ക്യാമ്പ് ലിസ്സി സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രേഷ്മ അധ്യക്ഷത വഹിച്ചു. നബാർഡ് DDM കവിത രാം, നബാർഡ് അസിസ്റ്റന്റ് മാനേജർ ജ്യോൽസ്ന, ലീഡ് ബാങ്ക് മാനേജർ അനിൽ കുമാർ, FLC രമേഷ് വേണുഗോപാൽ, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ക്യാമ്പുകളിൽ പ്രദേശത്തുള്ള എല്ലാ ബാങ്കുകളും പങ്കെടുക്കും. ജില്ലാതലത്തിൽ ഈ ക്യാമ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് ലീഡ് ബാങ്കാണ്.
Palakkad kicks off three-month-long Panchayat-level Jana Suraksha Campaign
konnivartha.com: As part of the nationwide campaign by the Financial Services Department to improve the comprehensiveness of financial inclusion schemes at the gram panchayat and urban local body levels, the Panchayat-level Jana Suraksha Campaign has been kicked off in Palakkad.
Camps are being organized across the district with the aim of including everyone in schemes like Pradhan Mantri Jan Dhan Yojana (PMJDY), Pradhan Mantri Jeevan Jyoti Bima Yojana (PMJJBY), Pradhan Mantri Suraksha Bima Yojana (PMSBY), and Atal Pension Yojana (APY).
Participants in the camps will have the opportunity to open a zero balance account on the spot, and join insurance schemes like Pradhan Mantri Suraksha Bima Yojana, Jeevan Jyoti Bima Yojana, and Atal Pension Yojana, where workers in the unorganized sector receive a monthly pension.
In addition, awareness about cyber frauds will be conducted in these camps. Services are also available to submit nominations in accounts without nominations and to continue operations in the account without interruption by conducting re-KYC.
As part of the campaign, camps were organized in Puthuppariaram, Pirayiri, Alathur and Vadakkanchery on July 11.
The Janasuraksha campaign held in Puthuppariaram Grama Panchayat was inaugurated by the Chairperson of the Panchayat Health and Education Standing Committee, Mrs. Sunitha. Kudumbashree CDS Chairperson, Mrs. Baby presided over the function. Ward members Prathyumnan and Chellamma extended their greetings. Lead District Manager Mr. Anilkumar explained about various schemes. Bank representatives, Malampuzha FLC Ragesh and CFL Associate participated in the meeting.
The camp held at Pirayiri Panchayat Community Hall was inaugurated by Mrs. Sherina Basheer, Panchayat President. Mr. Sadiq Basha, Vice President presided over the function. Mr. Shameer, Ward Member, Lead Bank Manager Mr. Anil Kumar, various bank representatives, Palakkad FLC
KA Chandran, CFL Bindu and others participated.
The camp held at Alathur was also attended by various bank representatives, FLC Mr. Ramesh, CFL Associate etc.
The camp held at Vadakkancherry EMS Hall was inaugurated by Mrs. Lissy Suresh, Panchayat President. Development Affairs Standing Committee Chairman Mrs. Reshma presided over the function. NABARD DDM Smt. Kavitha Ram, NABARD Assistant Manager Jyolsna, Lead Bank Manager Mr. Anil Kumar, FLC Mr. Ramesh Venugopal and various bank representatives were present.
All the banks in the region will participate in the camps to be held from July 1 to September 30, 2025. The lead bank will supervise these camps at the district level.