നാല് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

Spread the love

 

കൊല്ലം  ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കൊല്ലത്തെ എസ്.എന്‍.എസ് ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരേ ക്ലാസിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ. സ്‌കൂളിലെ 9-ബി ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ഒന്നിലധികം കുട്ടികള്‍ക്ക് പനി ബാധയുണ്ടായിരുന്നു.

 

ഇവർ വൈദ്യ പരിശോധയ്ക്ക് വിധേയമായതോടെയാണ് സ്ഥിരീകരണം. പനി ബാധിച്ച ക്ലാസിലെ മറ്റ് കുട്ടികളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അതേ സമയം സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ യോഗം നടന്നതായാണ് സൂചന.

error: Content is protected !!