ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി

Spread the love

 

ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മൃതദേഹം വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു.

കൊലപാതകം നടത്തിയ രീതിയും വീഡിയോയിലൂടെ വിശദീകരിച്ചു. യുവാവിന്റെ സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.

error: Content is protected !!