
വാവ്ബലി തര്‍പ്പണം : നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം
ശക്തമായ മഴ തുടരുന്നതിനാല്‍ കര്‍ക്കടക വാവ്ബലി തര്‍പ്പണത്തിനായി പമ്പ, മണിമല, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അച്ചന്‍കോവിലാറ്റില്‍ കല്ലേലി ഭാഗത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ നിര്‍മാണ ഉദ്ഘാടനം ജൂലൈ 25 ന്
തിരുവല്ല പുളിക്കീഴില്‍ സ്ഥാപിക്കുന്ന ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ 25 രാവിലെ 10.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും.
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിച്ച് ബെയ്ലിംഗ് നടത്തി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനാണ് ബ്ലോക്ക് തലത്തില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നത്.
വനിതാ കമ്മീഷന്‍ അദാലത്ത് ജൂലൈ 25 ന് തിരുവല്ലയില്‍
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് ജൂലൈ 25 ന് നടക്കും. തിരുവല്ല മാമന്‍ മത്തായി ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാചക ഉപകരണങ്ങള്‍ നല്‍കി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. സ്‌കൂളുകളില്‍ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ
മിക്‌സി, ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ ഉള്‍പ്പടെ 14 ഇനം ഉപകരണങ്ങളാണ് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, പന്തളം എഇഒ സജീവ്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘യൂണീക് കളക്ഷന്‍സ്’ ഉദ്ഘാടനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഗ്രൂപ്പ് സംരംഭം ‘യൂണീക് കളക്ഷന്‍സി’ന്റെ ഉദ്ഘാടനം പ്രസിഡന്റ് ജെ ഇന്ദിരാദേവി വട്ടക്കാവില്‍ നിര്‍വഹിച്ചു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയായി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ ആദ്യ വില്‍പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന്‍ മാത്യു, നാരങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, അംഗങ്ങളായ ബെന്നി ദേവസ്യ, റസിയ സണ്ണി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ജെ ദീപു എന്നിവര്‍ പങ്കെടുത്തു.
ഏകദിന പരിശീലനം
ഭിന്നശേഷിക്കാര്‍ക്കുളള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ വകുപ്പുകളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്ത ജില്ലാതല പരാതി പരിഹാര ഓഫീസര്‍മാര്‍ക്കുളള ഏകദിന പരിശീലനം ജൂലൈ 25 രാവിലെ 10 മുതല്‍ നാലുവരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കമ്മീഷണര്‍ ഡോ. പി.റ്റി ബാബുരാജ് അധ്യക്ഷനാകും.
ടെന്‍ഡര്‍
പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടിയിലേക്ക് പാല്‍, മുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 04734 217010.
ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 28 അങ്കണവാടികളിലേക്ക് പാല്‍, കോഴിമുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.
ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ അങ്ങാടി പഞ്ചായത്തിലെ 20 അങ്കണവാടികളിലേക്ക് കോഴിമുട്ട എത്തിക്കാന്‍ വ്യക്തികള്‍/ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.
ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പഴവങ്ങാടി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്ക് പാല്‍, കോഴിമുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.
(പിഎന്‍പി 1795/25)
ടെന്‍ഡര്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നാറാണംമൂഴി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്ക് കോഴിമുട്ട എത്തിക്കാന്‍ വ്യക്തികള്‍/ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 04735221568.
അഭിമുഖം 28 ന്
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 28 ന്. ഫോണ്‍: 04734231995
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്രസര്‍ക്കാരിന്റെ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സില്‍ പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7994449314.
റാങ്ക് പട്ടിക
ജില്ലയില്‍ ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍) കാറ്റഗറി നം. 174/2024 തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468 2222665.
വിവരം പുതുക്കണം
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയില്‍ ജില്ലാ ഓഫീസിന് കീഴില്‍ അംഗങ്ങളായവരും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവരും ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ മുതലായവ സഹിതം അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ ഓഗസ്റ്റ് 31ന് മുമ്പ് വിവരം പുതുക്കണം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനായി 25 രൂപ നല്‍കണം. ഫോണ്‍: 8547655319
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 107 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 04682333037, 9447161577. ഇ മെയില്‍:
[email protected]
റീ-ടെന്‍ഡര്‍
മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍ : 8593962467
സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍, സിവില്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷത്തിലേയ്ക്ക്) സീറ്റുകളിലേയ്ക്ക് ജൂലൈ 25ന് (വെള്ളി) സ്പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. നിലവില്‍ ഏതെങ്കിലും പോളിടെക്നിക്ക് കോളജില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. സംവരണ സീറ്റുകളില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. വെബ്സൈറ്റ്: www.polyadmission.org. ഫോണ്‍: 04692650228.
സൗജന്യ തൊഴില്‍മേള ജൂലൈ 26ന്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂലൈ 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജര്‍മന്‍ ലാംഗ്വേജ് ട്രെയിനര്‍, ടീം ലീഡര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, പിഡിഐ കോര്‍ഡിനേറ്റര്‍, സെയില്‍സ്, ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികയിലേക്കാണ് ഒഴിവ്. ഫോണ്‍ : 9495999688, 9496085912.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ രേഖകളും സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. ഫോണ്‍: 0468 2322712.
കര്‍ഷകര്‍ക്ക് പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് ആറു മുതല്‍ 26 വരെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി, സമയം എന്ന ക്രമത്തില്‍
മുട്ടകോഴി വളര്‍ത്തല്‍, ഓഗസ്റ്റ് ആറ്, ഏഴ് , രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
ടര്‍ക്കി കോഴി വളര്‍ത്തല്‍, ഓഗസ്റ്റ് 12, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
കറവപശു പരിപാലനം, ഓഗസ്റ്റ് 20, 21, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
മുയല്‍ വളര്‍ത്തല്‍, ഓഗസ്റ്റ് 26, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ.
ഫോണ്‍ : 0469 2965535.