പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 26/07/2025 )

Spread the love

അവധി പ്രഖ്യാപിച്ചു

ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു

 

കോന്നി മെഡിക്കല്‍ കോളജ് ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍. ഫാര്‍മസി ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി) മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചിലവില്‍ നിര്‍മിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റും, ഓപ്പറേഷന്‍ തിയേറ്റര്‍, 27 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി) രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.

കോന്നി മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. പുതിയ ഒപി വിഭാഗം, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, 2 എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.

ജില്ലയില്‍ അഞ്ച് ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമാകുന്നു. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ അടുത്തിടെ ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂമുണ്ട്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഫാര്‍മസിയില്‍ 24 മണിക്കൂറും സേവനം ലഭിക്കും. മരുന്നുകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, ഇമ്പ്ലാന്റ്റുകള്‍ എന്നിവ 50 ശതമാനം വരെ വിലക്കുറവില്‍ കിട്ടും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് (കെഎഎസ്പി) ഉള്ള രോഗികള്‍ക്കും, മെഡിസെപ്പ്, ജെഎസ്എസ്‌കെ, ആരോഗ്യ കിരണം സര്‍ക്കാര്‍ സ്‌കീമുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മരുന്ന് സൗജന്യമാണ്.

ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, അരുവാപുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റര്‍ ഏഴാമത് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. റ്റി അക്ഷത് റാങ്കിനും വി എസ് വിഷ്ണു രണ്ടാം റാങ്കിനും അര്‍ഹരായി. അക്ഷത് കാസര്‍ഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തില്‍ റ്റി ശ്രീനാരായണന്റേയും, കെ.എ ശാലിനിയുടേയും മകനാണ്. വിഷ്ണു തിരുവനന്തപുരം നല്ലിടയന്‍ ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയില്‍ ബി.കെ. വിധുവിന്റെയും എസ് ആര്‍ ഷീജ റാണിയുടേയും മകനാണ്. പരീക്ഷാഫലം www.keralamediaacademy.org ല്‍ വെബ്സൈറ്റില്‍ ലഭിക്കും.

 

രജിസ്റ്റര്‍ ചെയ്യണം

പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രീമെട്രിക് (9,10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒറ്റിആര്‍ നമ്പര്‍ ഇ ഗ്രാന്റ്സ് വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. എന്‍ എസ് പി പോര്‍ട്ടലില്‍ എന്‍ എസ് പി ഒറ്റിആര്‍, ആധാര്‍ ഫെയ്‌സ് ആര്‍ഡി എന്നി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

 

സ്‌കോള്‍ കേരള : അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖേനെയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2025-27 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠനയോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
ജൂലൈ 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 21 വരെയും www.scolekerala.org വെബ്‌സൈറ്റിലൂടെ ഓാണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍ കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍വിലാസം സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ ലഭിക്കും. സംസ്ഥാന ഓഫീസില്‍ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍: 0471-2342950, 2342271, 2342369.

 

അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ഇന്റ്‌റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കുള്ള യോഗ്യത പ്ലസ് ടു. ഫോണ്‍: 7994926081.

 

ത്രിവല്‍സര ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ 2025-26 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ജൂലൈ 31 ന് നടക്കും. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.00 മുതല്‍ 11.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നിലവിലെ റാങ്ക് പട്ടികയിലുള്ളവരുടെ അഭാവത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കാം. ലഭ്യമായ ഒഴിവുകള്‍ വെബ്‌സൈറ്റിലെ വേക്കന്‍സി പൊസിഷന്‍ ലിങ്ക് വഴി അറിയാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തണം. വിവരങ്ങള്‍ക്ക് www.polyadmission.org.

 

ടെന്‍ഡര്‍

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുളനട, ആറന്മുള. മെഴുവേലി സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 മാര്‍ച്ച് 31 വരെ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു അവസാന തീയതി ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 04734 292620, 262620.

 

സൗജന്യ പരിശീലനം

കലക്ടറേറ്റിനു സമീപമുള്ള എസ്എന്‍ഡിപി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈനില്‍ ജൂലൈ 28 മുതല്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10 ന് മുമ്പ് എത്തണം. 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.

 

 

സ്പോട് അഡ്മിഷന്‍

സഹകരണവകുപ്പിന് കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ (രണ്ടാം വര്‍ഷം) ഒഴിവുള്ള സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി സ്പോട് അഡ്മിഷന്‍ നടത്തുന്നു. പോളിടെക്‌നിക് ഡിപ്ലോമയുള്ള ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ജൂലൈ 28 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടാം. ഫോണ്‍: 9846399026, 7012000057.

 

പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (ആറ് മാസം ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് വെയര്‍ ഹൗസ് മാനേജ്‌മെന്റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ് ടു. ഫോണ്‍: 7306119753.

 

 

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റര്‍ ഏഴാമത് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. റ്റി അക്ഷത് ഒന്നാം റാങ്കിനും വി എസ് വിഷ്ണു രണ്ടാം റാങ്കിനും അര്‍ഹരായി. അക്ഷത് കാസര്‍ഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തില്‍ റ്റി ശ്രീനാരായണന്റേയും, കെ.എ ശാലിനിയുടേയും മകനാണ്. വിഷ്ണു തിരുവനന്തപുരം നല്ലിടയന്‍ ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയില്‍ ബി.കെ. വിധുവിന്റെയും എസ് ആര്‍ ഷീജ റാണിയുടേയും മകനാണ്. പരീക്ഷാഫലം www.keralamediaacademy.org ല്‍ വെബ്സൈറ്റില്‍ ലഭിക്കും.

 

രജിസ്റ്റര്‍ ചെയ്യണം

പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രീമെട്രിക് (9,10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ രണ്ടരലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒറ്റിആര്‍ നമ്പര്‍ ഇ ഗ്രാന്റ്സ് വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. എന്‍ എസ് പി പോര്‍ട്ടലില്‍ എന്‍ എസ് പി ഒറ്റിആര്‍, ആധാര്‍ ഫെയ്‌സ് ആര്‍ഡി എന്നി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

 

 

സ്‌കോള്‍ കേരള : അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖേനെയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2025-27 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠനയോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
ജൂലൈ 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 21 വരെയും www.scolekerala.org വെബ്‌സൈറ്റിലൂടെ ഓാണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍ കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍ വിലാസം സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ ലഭിക്കും. സംസ്ഥാന ഓഫീസില്‍ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍: 0471-2342950, 2342271, 2342369.

 

 

അപേക്ഷിക്കാം

സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കുള്ള യോഗ്യത പ്ലസ് ടു. ഫോണ്‍: 7994926081.

 

ത്രിവല്‍സര ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ 2025-26 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ജൂലൈ 31 ന് നടക്കും. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.00 മുതല്‍ 11.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നിലവിലെ റാങ്ക് പട്ടികയിലുള്ളവരുടെ അഭാവത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കാം. ലഭ്യമായ ഒഴിവുകള്‍ വെബ്‌സൈറ്റിലെ വേക്കന്‍സി പൊസിഷന്‍ ലിങ്ക് വഴി അറിയാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തണം. വിവരങ്ങള്‍ക്ക് www.polyadmission.org.

 

ടെന്‍ഡര്‍

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുളനട, ആറന്മുള. മെഴുവേലി സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 മാര്‍ച്ച് 31 വരെ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു അവസാന തീയതി ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 04734 292620, 262620.

 

സൗജന്യ പരിശീലനം

കലക്ടറേറ്റിനു സമീപമുള്ള എസ്എന്‍ഡിപി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈനില്‍ ജൂലൈ 28 മുതല്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10 ന് മുമ്പ് എത്തണം. 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.

 

സ്പോട് അഡ്മിഷന്‍

സഹകരണവകുപ്പിന് കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ് കോഴ്സുകളില്‍ (രണ്ടാം വര്‍ഷം) ഒഴിവുള്ള സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി സ്പോട് അഡ്മിഷന്‍ നടത്തുന്നു. പോളിടെക്‌നിക് ഡിപ്ലോമയുള്ള ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയിലുള്ളവര്‍ക്കും
അല്ലാത്തവര്‍ക്കും ജൂലൈ 28 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടാം. ഫോണ്‍: 9846399026, 7012000057.

 

പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (ആറ് മാസം ), ഡിപ്ലോമ ഇന്‍ ലോജ
ിസ്റ്റിക് ആന്റ് വെയര്‍ ഹൗസ് മാനേജ്‌മെന്റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ് ടു. ഫോണ്‍: 7306119753.

 

 

അപേക്ഷ ക്ഷണിച്ചു

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, അപേക്ഷാ ഫീസ് എന്നിവയുമായി ഓഗസ്റ്റ് രണ്ടിന് പകല്‍ മൂന്നിനകം പ്രവേശനം നേടണം. ഫോണ്‍: 04682258710, 9656472471.

 

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫീസ്, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, www.seckerala.gov.in വെബ്‌സൈറ്റിലും പട്ടിക ലഭ്യമാണ്. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനം മാറ്റുന്നതിനും നീക്കം ചെയ്യുന്നതിനും ഓഗസ്റ്റ് ഏഴുവരെ അപേക്ഷ സ്വീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫോം നാലിലും ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോം ആറിലും സ്ഥാനമാറ്റത്തിനുള്ള അപേക്ഷ ഫോം ഏഴിലും ഓണ്‍ലൈനായി മാത്രം സ്വീകരിക്കും. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം ഫോം അഞ്ചില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി ഇ ആര്‍ ഒയ്ക്ക് നല്‍കണം. വെബ്‌സൈറ്റ് : www.seckerala.gov.in
ഫോണ്‍ :04682214387.

 

ധനസഹായം

ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള ധനസഹായം പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ംംം.യംശി.സലൃമഹമ.ഴീ്.ശി പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഓഗസ്റ്റ് 15 നകം ലഭിക്കണം. വെബ്‌സൈറ്റ് : www.bcddkerala.gov.in
ഫോണ്‍ : 0474 2914417. ഇ-മെയില്‍ : [email protected]

 

താല്‍പര്യപത്രം ക്ഷണിച്ചു

പിന്നാക്ക വിഭാഗത്തിലുള്ള ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള ‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍’ പദ്ധതിയുമായി സഹകരിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0474 2914417, ഇ-മെയില്‍ : [email protected]

 

 

കോഴി വളര്‍ത്തല്‍ പരിശീലനം

ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 30ന് രാവിലെ 10 മുതല്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. അവസാന തീയതി ജൂലൈ 28. ഫോണ്‍ : 8078572094.

 

 

സ്‌പോട്ട് അഡ്മിഷന്‍

പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ , ബികോം അക്കൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സംവരണവിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍:9446800549,7034612362,8547124193.

 

മാലിന്യ മുക്ത നവകേരളം സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി റോഷി അഗസ്റ്റിന്‍

മാലിന്യ മുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യത്തില്‍ നിന്ന് ഊര്‍ജോദ്പാദനം, വളനിര്‍മാണം തുടങ്ങിയവയിലൂടെ മാറ്റം കൊണ്ടു വരാനാകും. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ പൊതുഇടവും സൂക്ഷിക്കണമെന്ന ബോധവത്കരണം ഉണ്ടാകണം. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനത്തിലൂടെ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു. ശേഷിക്കുന്നവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും. പുളിക്കീഴ് കോലറയാറിന്റെ തുടര്‍സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ശുചീകരിക്കുന്ന നദികളും പൊതു നിരത്തുകളും വീണ്ടും മലിനമാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം പൊതു സമൂഹം ഏറ്റെടുക്കണമെന്ന് അഡ്വ. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ താമരച്ചാലില്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഹരിതകര്‍മ സേന അംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്വസ്തുക്കളും ബ്ലോക്ക് തലത്തില്‍ തരം തിരിച്ച് ബെയിലിംഗ് നടത്തി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനാണ് ബ്ലോക്ക് തലത്തില്‍ ആര്‍ ആര്‍ എഫ് സ്ഥാപിക്കുന്നത്.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
നിഷ അശോകന്‍, റ്റി. പ്രസന്നകുമാരി, അന്നമ്മ ജോര്‍ജ്, അനുരാധ സുരേഷ്, എബ്രഹാം തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മറിയാമ്മ എബ്രഹാം, എം.ബി അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

വനിതാ കമ്മീഷന്‍ അദാലത്ത്: 20 പരാതിക്ക് പരിഹാരം

തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 20 പരാതി തീര്‍പ്പാക്കി. ആകെ ലഭിച്ചത് 55 പരാതി. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും ഒരെണ്ണം ജാഗ്രതാസമിതിക്കും നല്‍കി. ജില്ലാ നിയമ സഹായ വേദിയിലേക്ക് മൂന്ന് പരാതി കൈമാറി. 26 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. രേഖ, കൗണ്‍സലര്‍മാരായ ശ്രേയ ശ്രീകുമാര്‍, അഞ്ജു തോമസ്, പൊലിസ് ഉദ്യോഗസ്ഥരായ ഐ വി ആശ, കെ ജയ എന്നിവര്‍ പങ്കെടുത്തു.

 

 

സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി)

കലഞ്ഞൂര്‍ പറയംകോട് 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി) രാവിലെ ഒമ്പതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. പറക്കോട് സിഡിപിഒ അലിമ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 39. 65 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി പുഷ്പവല്ലി, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലാണ് ക്യാമ്പ്. രണ്ട് കുടുംബങ്ങളിലായി മൂന്ന് പുരുഷന്‍മാരും ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ക്യാമ്പിലുണ്ട്.

 

വായന മാസാചരണം സമാപന സമ്മേളനം

പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തിയ ദേശീയ വായനാദിന- മാസാചരണത്തിന്റെ സമാപന സമ്മേളനവും ശാസ്ത്ര ബോധവല്‍കരണ ക്ലാസും തിരുമൂലപുരം എസ്.എന്‍.വി.എസ്.എച്ച് സ്‌കൂളില്‍ സംഘടിപ്പിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍മാന്‍ ഡോ. എബ്രഹാം മുളമൂട്ടില്‍ ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡന്റ് സതീഷ് കല്ലുപറമ്പില്‍ അധ്യക്ഷനായി. ക്വിസ്-ചിത്രരചന മത്സര വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, സ്‌കൂള്‍ മാനേജര്‍ പി ടി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി പി എം ദീപ്തി , പ്രധാനാധ്യാപിക സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!