മൃഗചികിത്സ വീട്ടുമുറ്റത്ത്‌:കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

Spread the love

 

konnivartha.com: മൃഗസംരക്ഷണ വകുപ്പിന്‍റെ മൃഗചികിത്സക്ക് വീട്ടുമുറ്റത്ത്‌ സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റ് സംവിധാനം കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു .വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് .

കോന്നി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റിന്‍റെ സേവനം ലഭിക്കും . ഒരു ഡോക്ടറും ( വെറ്റിനറി സർജൻ ) ജീവനക്കാരും മരുന്നും ഉള്‍പ്പെടെ ഉള്ള സേവനം ലഭ്യമാണ് .

24 മണിക്കൂറും പ്രവൃത്തിക്കുന്ന ടോൾ ഫ്രീ നമ്പർ 1962 ലൂടെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം കർഷകരുടെ വീട്ടുപടിക്കൽ എത്തും .കർഷകർക്ക് ഈ സേവനം പരമാവധി പ്രയോജനപ്പെടുത്താം

error: Content is protected !!