
കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘ഹരിതം ലഹരി രഹിതം’ സംഘടിപ്പിച്ചു. അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാനിയമം അറിഞ്ഞിരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇത് അറിയാതെ 25 വയസ്സില്‍ താഴെ പ്രായമുള്ള ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നു. ഇത്തരം ലഹരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ജോലി സ്വപ്നം ഇല്ലാതാവുകയും ഭാവി ജീവിതം ഇരുളടയുകയും ചെയ്യും. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിയമാവബോധം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.സൂസന് അലക്സാണ്ടര്‍ അധ്യക്ഷനായി. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നല്കി. വിമുക്തി മിഷന് ജില്ലാ മാനേജര്‍ എസ് സനില്‍, വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകന്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഹരിഹരനുണ്ണി, കോളജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ മോനിഷ ലാല്‍, ലിനി കെ എബ്രഹാം, ഷിബു ചിറക്കരോട്ട്, ദ്രൗപതി രഘുനാഥ് എന്നിവര്‍ പങ്കെടുത്തു. ‘ഹരിതം ലഹരി രഹിതം’ വിഷയത്തെ കുറിച്ച് മുന്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി എന്‍ ഷിബു കുമാര്‍ ക്ലാസ് നയിച്ചു.