
konnivartha.com: മാരാമൺ: ‘ഹരിതാശ്രമം’ മണ്ണുമര്യാദ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതിതിസ്നേഹത്തിന്റെയും മഹാഇടയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തഅഭി . ഡോ. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനിയുടെ നവതി ആഘോഷവുംജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവുംആദരണസഭയും
മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടന്നു.
എക്കോ- ഫിലോസഫറുംഅതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതിപ്രവർത്തക സംഗമം അഭി. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനി
ഉദ്ഘാടനം ചെയ്തു.
കേരളശ്രീ പുരസ്‌കാരജേതാവ്, ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ആദരണസഭ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ‘ഭൂമിഗീതവും ബഹുഭാഷാ മൺപാട്ടുകളും’ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരജേതാവ് വർഗീസ്. സി. തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാനസെക്രട്ടറിഅനിൽ വെമ്പള്ളി സൗജന്യ പച്ചക്കറി വിത്ത്
വിതരണോദ്ഘാടനം ബിജു ജോൺ പി. കെ. ഡി ക്ക് നൽകി നിർവഹിച്ചു. ഇടവക വികാരി ഫാ: ജോൺ വർഗീസ്, ജൈവ വൈവിദ്ധ്യ സംരക്ഷകൻ ജോജി തോമസ്, വിൻസി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സൗഹാർദ്ദ മാദ്ധ്യമപ്രവർത്തകൻ വർഗീസ്. സി. തോമസിന് ഹരിതാശ്രമം ‘ഹരിതരത്ന -2021 ‘ പുരസ്‌കാരവും ഫലകവും നൽകി ക്ലിമ്മീസ് തിരുമേനി ആദരിച്ചു.
മരുന്നുസസ്യവൈവിദ്ധ്യ സംരക്ഷകൻ ശില സന്തോഷ്, എഴുപതോളം നാടൻപശുക്കളെ സംരക്ഷിച്ച് പരിപാലിക്കുന്ന ആറാം ക്ലാസ്സുകാരി മുകുന്ദ മീര ഹരി, ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനുള്ള ഇക്കൊല്ലത്തെ ഇൻഫോസിസ് ജൈവ വൈവിദ്ധ്യ പുരസ്‌കാരജേതാവ്
ജോജിതോമസ്, ഗിന്നസ് ബുക്കിൽ ഇടം നേടിയ കുഞ്ഞൻ ആടിന്റെ ഉടമയും ജൈവ വൈവിദ്ധ്യ സംരക്ഷകനുമായലെനു പീറ്റർ, ജൈവകൃഷി പ്രചാരകയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എഡ്യൂക്കേഷൻ സംസ്ഥാന പുരസ്കാര ജേതാവുമായപ്രിയ. പി. നായർ,
സംസ്ഥാന വനമിത്ര പുരസ്‌കാരജേതാവ് എൽ. സുഗതൻ ശുരനാട്, പരിസ്ഥിതി പ്രവർത്തകനും മഹാത്മ ഹരിത ധർമ്മസംഘം ജില്ലാ കോഡിനേറ്ററുമായ ആർ.മധുസൂദനൻ,യൂട്യൂബർ
പ്രജിൻ പ്രകാശ്,വന / വനവാസി സംരക്ഷണ പ്രവർത്തകരേഖ സ്നേഹപ്പച്ച, എന്നിവരെ
‘ഹരിതാശ്രമം’ മണ്ണുമര്യാദ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.ബിജു മാത്യു കെ. സി സ്വാഗതവും ‘ഹരിതാശ്രമം’ എക്കോസഫി പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ ജോസി നന്ദിയും പറഞ്ഞു