ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് പൂര്‍ത്തിയായി

Spread the love

 

konnivartha.com; സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് പൂര്‍ത്തിയായി.

പരാതി സമര്‍പ്പിച്ചവരില്‍ ഹാജരായ മുഴുവന്‍ പേരെയും കമ്മിഷന്‍ നേരില്‍ കേട്ടു. തിരുവനന്തപുരം തൈയ്ക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്ന ഹിയറിംഗില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍, കമ്മിഷന്‍ അംഗം ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, കമ്മിഷന്‍ സെക്രട്ടറി എസ്. ജോസ്‌നമോള്‍ എന്നിവര്‍ പങ്കെടുത്തു.

14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചത്. ഇതോടെ വാര്‍ഡ് വിഭജനത്തിന്റെ പ്രക്രിയകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. ജില്ലാപഞ്ചായത്ത് കരട് വാര്‍ഡ് വിഭജനനിര്‍ദ്ദേശങ്ങള്‍ ജൂലൈ 21 ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഡീലിമിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാകും. 14 ജില്ലാപഞ്ചായത്തുകളിലായി നിലവിലുണ്ടായിരുന്ന 331 വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും.

error: Content is protected !!