തലച്ചിറ മുക്കുഴിയിലും കാട്ടാന :നാട് ഭീതിയില്‍

Spread the love

 

konnivartha.com: കുമ്പളാത്താമണ്ണിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം അതി രൂക്ഷം . പകൽസമയം തലച്ചിറ മുക്കുഴിയില്‍ കാട്ടാന ഇറങ്ങി .ഇതോടെ ഈ പ്രദേശവാസികള്‍ ഭീതിയിലാണ് .മുമ്പ് എങ്ങും കാട്ടാന എത്താത്ത പ്രദേശമായിരുന്നു തലച്ചിറയും മുക്കുഴിയും .ഇപ്പോള്‍ ഇവിടേയ്ക്കും കാട്ടാന എത്തി .

കുമ്പളത്താമൺ മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷന് സമീപത്തുകൂടിയാണ് കാട്ടാനയെത്തിയത്.ആന ഓടി റോഡ് മുറിച്ചുകിടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.കുമ്പളത്താമൺ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ് . പടക്കം പൊട്ടിച്ചും മറ്റും ഇവയെ താല്‍ക്കാലികമായി ഓടിക്കുന്നു എങ്കിലും ഇവ വീണ്ടും മടങ്ങി വരുന്നു . സോളാര്‍ വേലികള്‍ സ്ഥാപിക്കണം എന്ന് ആണ് നാട്ടുകാരുടെ ആവശ്യം .

error: Content is protected !!