കാട്ടാന ആക്രമണം; വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നു

Spread the love

konnivartha.com : വനം അതിർത്തി പങ്കിടുന്ന മലയോര മേഖലയായ കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ നടത്തുന്ന ആക്രമണത്തിൽ ദുരിതത്തിലായ ജനങ്ങളുടെ അവസ്ഥ കണ്ടില്ലന്നു നടിക്കുന്ന വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നതായി ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആരോപിച്ചു.

കാട്ടാന ആക്രമണത്തിൽ ദുരിതത്തിലായ ഗ്രാമവാസികളെ പങ്കെടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വനം വകുപ്പിൻ്റെ ഞളളൂർ മാതൃകാ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, അനി സാബു, രഞ്ചു. ആർ, പ്രിയ എസ്. തമ്പി, പി.വി ജോസഫ്, സിന്ധു സന്തോഷ്, പ്രകാശ് പേരങ്ങാട്ട്, മോഹനൻ കാലായിൽ, യൂസഫ് ചേരിക്കൽ, ഡെയ്സി കൊന്നപ്പാറ, ജോളി തോമസ്, ടോണി തോമസ്, സജി അതുമ്പുംകുളം, മാത്യുക്കുട്ടി അതുമ്പുംകുളം എന്നിവർ പ്രസംഗിച്ചു

error: Content is protected !!