
Konnivartha. Com:കോന്നി യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള ജൂബിലി പ്രവർത്തന ഉദ്ഘാടനം റവ.സിബു പള്ളിച്ചിറ നിർവഹിച്ചു.
2025 ആഗസ്റ്റ് 3 മുതൽ 2026 ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, പള്ളിയുടെ വികസന പ്രവർത്തനങ്ങൾ, ജൂബിലിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും.
ജൂബിലി ലോഗോയുടെ പ്രകാശനം സി റ്റി മത്തായി, മെൽവിൻ തോമസ് മാത്യു,ജോസ് രാജു എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ നിർവഹിച്ചു. ജൂബിലി പ്രവർത്തന കലണ്ടർ ഇടവക ചുമതല ക്കാരായ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജോമോൻ ജെ കൈമാറി പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം മലങ്കര മാർത്തോമാ സുറിയാനി സഭയും വിശ്വാസ പൈതൃകവും എന്ന വിഷയത്തിൽ റവ. സിബു പള്ളിച്ചിറ ക്ലാസ്സെടുത്തു. യോഗത്തിൽ ഇടവക വികാരി റവ. ജോമോൻ ജെ അധ്യക്ഷത വഹിച്ചു.സജു ജോൺ, മേരി ജോസഫ്, ആലീസ് ജോസ്, മാത്യുസൺ പി തോമസ് എന്നിവർ സംസാരിച്ചു.