
Konnivartha. Com :തായ്‌വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ് , ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്.
ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ , അദ്വയ് മിസ്ര , നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം ഭുവൻ എന്നിവരായിരുന്നു. ടീം ലീഡറായി IIIT-ഹൈദരാബാദിലെ പ്രൊഫസർ പരമേശ്വരി കൃഷ്ണമൂർത്തി നേതൃത്വം വഹിച്ചു. ഇന്ത്യയുടെ പങ്കാളിത്തം ആരംഭിച്ച 2009 മുതൽ ഓരോ അംഗവും വ്യക്തിഗത അംഗീകാരങ്ങൾ നേടിയത് ഇതാദ്യമായാണ്, കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷൻ ലഭിക്കുന്നതും ഇതാദ്യമാണ്.
ഇന്റർനാഷണൽ സയൻസ് ഒളിംപിയാഡിൽ പെട്ട ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) ൽ എത്താനുള്ള ഇന്ത്യ ടീം സെലെക്ഷൻ പാണിനി ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പിയാഡുമായാണ് ആരംഭിക്കുന്നത്. ഇതിൽ രണ്ട് തിരഞ്ഞെടുപ്പ് റൗണ്ടുകളും ഹൈദരാബാദിൽ ഒരു പരിശീലന ക്യാമ്പും ഉൾപ്പെടുന്നു. ഫൈനലിസ്റ്റുകൾ ആയി ടീമിൽ സെലെക്ഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുന്നതിന് മുമ്പ് തീവ്രമായ പരിശീലനം ലഭിക്കും.
ഇത്തവണ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന നന്ദഗോവിന്ദ് അനുരാഗ്, ഈ വർഷം പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി ആണ്. ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ച നന്ദഗോവിന്ദ് , ഒക്ടോബറിൽ ആരംഭിക്കുന്ന കണക്കിലും കമ്പ്യൂട്ടർ സയൻസിലും ഉള്ള ബിരുദ പഠനത്തിനായി തയാർ എടുക്കുകയാണ്.
ബാംഗ്ലൂരിൽ ജനിച്ചു വളർന്ന നന്ദഗോവിന്ദ് കോന്നി മങ്ങാരം അഴകത്ത് വീട്ടിൽ പരേതനായ ഗോപിനാഥന്റെയും രമണി ഗോപിനാഥന്റെയും കൊച്ചുമകനും . കോന്നി ഗുരു മന്ദിരത്തിന് സമീപമുള്ള സമീപമുള്ള അഞ്ജലി ഫാബ്രിക് കളക്ഷൻ ഉടമ അഞ്ജലി പ്രദീപിന്റെ സഹോദരന്റെ മകനും ആണ്.