
Konnivartha. Com: കോന്നി കരിയാട്ടം സ്വാഗത സംഘ രൂപീകരണയോഗം കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്തു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. 5001 പേര് അടങ്ങുന്ന സ്വാഗത സംഘം കമ്മറ്റിയാണ് രൂപീകരിച്ചത്.
സ്വാഗത സംഘം ചെയർമാനായി അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ,വർക്കിങ് ചെയർമാനായി പി ജെ അജയകുമാർ,ജനറൽ കൺവീനറായി ശ്യാം ലാൽ,വർഗീസ് ബേബി (ട്രഷറർ ),അഡ്വ സുരേഷ് സോമ ( കോ ഓർഡിനേറ്റർ),
കൺവീനർ മാരായി പ്രൊഫ.കെ. മോഹൻ കുമാർ, എ ദീപകുമാർ, അഡ്വ ആർ ബി രാജീവ് കുമാർ, എം എസ് രാജേന്ദ്രൻ, സന്തോഷ് കൊല്ലൻപടി എന്നിവരെ തിരഞ്ഞെടുത്തു.