പെരിങ്ങരയില്‍ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതിക്ക് തുടക്കം

Spread the love

 

konnivartha.com: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പി എം വി ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു.

വീട്ടില്‍നിന്നും വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഔഷധ -ഫല വൃക്ഷത്തൈകള്‍ സ്‌കൂളിലെ സഹപാഠിക്ക് കൈമാറിയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളില്‍ തൈ നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിര്‍ദേശം അധ്യാപകര്‍ നല്‍കി.

നവകേരളം കര്‍മ പദ്ധതിയുടെ ‘ഒരു കോടി ജനകീയ വൃക്ഷവത്കരണം- ഒരു തൈ നടാം’ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. പ്രഥമാധ്യാപിക റിറ്റി അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റിക്കു മോനി വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, എം സി ഷൈജു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!