അശ്രദ്ധമായ ഡ്രൈവിംഗ് :വാഹനാപകടങ്ങള്‍ കൂടി :മരണവും

Spread the love

 

konnivartha.com: കേരളത്തിലെ നിരത്തുകളില്‍ വാഹനാപകടങ്ങള്‍ തുടരുന്നു . നിത്യേന പത്തില്‍ അധികം വാഹനാപകടം നടക്കുന്നു . നിത്യേന ഒന്നില്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നു .

മിക്ക അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിത വേഗത തന്നെ . കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി വാഹനാപകടം നടക്കുന്നു . അശ്രദ്ധമായ ഡ്രൈവിംഗ് ആണ് കാരണം എന്ന് പ്രഥമ ദൃഷ്ടിയില്‍ തന്നെ പോലീസും മോട്ടോര്‍ വാഹന വകുപ്പും പറയുന്നു .

ഡ്രൈവിങ്ങില്‍ ശ്രദ്ധ ഇല്ലാത്തത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടുന്നു . വളവുകളില്‍ പോലും വേഗത കുറയ്ക്കുന്നില്ല . ലക്ഷ്യ സ്ഥാനത്ത് വേഗത്തില്‍ എത്തുവാന്‍ ഉള്ള ആവേശം ആണ് അപകടം വളരെ വേഗം കൂടുവാന്‍ കാരണം . മണിക്കൂറുകള്‍ തുടര്‍ച്ചയായി ഡ്രൈവിംഗ് നടത്തുമ്പോള്‍ ഉള്ള ശാരീരിക ക്ഷീണം പോലും ശ്രദ്ധിക്കാതെ ദീര്‍ഘ ദൂര വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവറില്‍മാരില്‍ ഉറക്കത്തിന്‍റെ ആലസ്യം വളരെ വേഗം കടന്നു വരുകയും ഡ്രൈവിങ്ങിനു ഇടയില്‍ കണ്‍പോളകള്‍ വേഗത്തില്‍ അടയുകയും ചെയ്യുന്നു . വേഗതയില്‍ ഉള്ള വാഹനം ഞെട്ടി ഉണര്‍ന്നു ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനം നിയന്ത്രണം നഷ്ടമായി വളരെ ഏറെ അപകടം ഉണ്ടാകുന്നു . ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനു ഉള്ളില്‍ ഉള്ളവര്‍ക്ക് അപകടകരമായ നിലയില്‍ പരിക്ക് ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു .

പുതു തലമുറ വാഹനങ്ങളില്‍ ഏറെ സുരക്ഷാ കാര്യങ്ങള്‍ ഉണ്ട് എങ്കിലും നിര്‍മ്മാണ കമ്പനി പറയുന്നതിനും അപ്പുറം വാഹനം വേഗതയില്‍ ഓടിച്ചാല്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകും .

സ്പീഡ് ബ്രേക്ക് സംവിധാനം എല്ലാ വാഹനങ്ങളിലും വേണം എന്ന് നിയമം ഉണ്ട് എങ്കിലും പരിശോധനയുടെ കുറവ് ഉള്ളതിനാല്‍ നിയമം നടപ്പിലാകുന്നില്ല . റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയമായ കാര്യങ്ങള്‍ കൂടി ഉള്ളതിനാല്‍ വാഹനാപകടങ്ങള്‍ കൂടുന്നു . റോഡുകള്‍ക്ക് വേണ്ടത്ര സുരക്ഷാ കാര്യങ്ങള്‍ ഇല്ല എന്നുള്ളത് എടുത്തു പറയാന്‍ കഴിയും .

മിക്ക ഡ്രൈവര്‍മാരും റോഡിനു നടുക്ക് കൂടി ആണ് വാഹനം ഓടിക്കുന്നത് .എതിരെ വാഹനം വരുമ്പോള്‍ മാത്രം ആണ് സൈഡ് ഒതുക്കി ഓടിക്കുന്നത് . പെട്ടെന്ന് എതിരെ വാഹനം വരുമ്പോള്‍ സൈഡ് ഒതുക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ കൂട്ടി ഇടി ഉറപ്പ് ആണ് . ശ്രദ്ധയോടെ ഡ്രൈവിംഗ് നടത്തുവാന്‍ ഡ്രൈവര്‍മാര്‍ മാനസികമായി തയാറാകണം

error: Content is protected !!