പത്തനംതിട്ടയില്‍ എക്‌സൈസ്:ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു

Spread the love

 

 

konnivartha.com: ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനവും വിപണനവും നിയന്ത്രിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. സെപ്റ്റംബര്‍ 10 വരെയാണ് ഡ്രൈവ്.

സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്‌സൈസ് ടീമും ജില്ലയില്‍ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും. ജില്ലയിലെ പ്രധാനപാതകളില്‍ വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു.

സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനം, കട, തുറസായ സ്ഥലം, സ്ഥാപനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ലഹരി വസ്തുക്കളുടെ വില്‍പന എന്നിവ കര്‍ശനമായി തടയുമെന്നും ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം.സൂരജ് അറിയിച്ചു.

മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ട നമ്പറുകള്‍ ചുവടെ:
ജില്ലാതല കണ്‍ട്രോള്‍ റൂം: 0468 2222873, ടോള്‍ ഫ്രീനമ്പര്‍:1055

താലൂക്ക് തല കണ്‍ട്രോള്‍ റൂം

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പത്തനംതിട്ട:0468 2222502, 9400069466
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അടൂര്‍: 04734 217395, 9400069464
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവല്ല: 0469 2605684, 9400069472
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മല്ലപ്പള്ളി: 0469 2682540, 9400069470
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് റാന്നി: 04735 228560, 9400069468
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്: 0468 2351000, 9400069473
എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട: 0468 2322235, 9400069476
എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല: 0469 2747632, 9400069481
എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി : 0469 2683222, 9400069480
എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി: 04735 229232, 9400069478
എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍: 04734 216050, 9400069475
എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി: 0468 2244546, 9400069477
എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍: 04735 251922, 9400069479

error: Content is protected !!