പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/08/2025 )

Spread the love

വിമുക്ത ഭടന്മാര്‍ക്ക് നിയമസഹായ ക്ലിനിക്

നല്‍സ വീര്‍ പരിവാര്‍ യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഓഗസ്റ്റ് 14 രാവിലെ  11ന്   സിറ്റിംഗ് നടക്കും.
ഫോണ്‍ : 0468 2961104

സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്  വിത്ത്  ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.   ഫോണ്‍ : 9526229998


ടെന്‍ഡര്‍

റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റീവ്  യൂണിറ്റിന്റെ ഹോം കെയര്‍ യൂണിറ്റിന് വാടകയ്ക്കായി വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 23. ഫോണ്‍ : 9188522990. ഇ-മെയില്‍ : [email protected]


സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍, സിവില്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 13 ന് റഗുലര്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. റഗുലര്‍ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ 1000 രൂപയും മറ്റുള്ളവര്‍ 4215 രൂപയും അടയ്ക്കണം. വെബ്സൈറ്റ്: www.polyadmission.org ഫോണ്‍: 0469 2650228.


സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 14 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് പട്ടികയിലുള്ളവര്‍ക്കും പുതിയ അപേക്ഷകര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 04734 231776.  വെബ്സൈറ്റ്: www.polyadmission.org

ബി.ടെക് സ്‌പോട് അഡ്മിഷന്‍

ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് – സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഗസ്റ്റ് 13, 14 ദിവസങ്ങളില്‍ സ്‌പോട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് (കീം-2025) യോഗ്യതയില്ലാത്തവര്‍ക്കും രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരായി പ്രവേശനത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 9846399026, 7012000057


ലീഗല്‍ കൗണ്‍സലര്‍ നിയമനം

കോഴഞ്ചേരി സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍  സര്‍വീസ് പ്രൊവൈഡിംഗ് സെന്ററിലേക്ക് ലീഗല്‍ കൗണ്‍സലറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 19 രാവിലെ 10.30 ന്  അഭിമുഖം നടക്കും. യോഗ്യത : നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപാടുളളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്നുവര്‍ഷത്തെ പരിചയമുളളവരുമായ വനിതാ അഭിഭാഷകര്‍ക്ക് മുന്‍ഗണന.  ഫോണ്‍ : 9947297363.


ടെന്‍ഡര്‍

പറക്കോട് ശിശു വികസനപദ്ധതി ഓഫീസില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 27 ഉച്ചയ്ക്ക് രണ്ടുവരെ.  ഇ-മെയില്‍ : [email protected],  ഫോണ്‍: 04734-217010, 9447392693.

error: Content is protected !!