
konnivartha.com: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി മലയാലപ്പുഴ കൊച്ചില്ലം ജി. ശ്രീകുമാറി(49)നെ തിരഞ്ഞെടുത്തു.
ഏഴ് പേരായിരുന്നു മേൽശാന്തി പട്ടികയിൽ ഉണ്ടായിരുന്നത്.ചെറുവള്ളി പടിക്കാമുറ്റത്ത് പൂജാ ലക്ഷ്മിയാണ് നറുക്കെടുത്തത്.അഞ്ചാമത്തെ റൗണ്ടിലാണ് ജി. ശ്രീകുമാറിന്റെ പേര് വന്നത്.മൂന്നാം തവണയാണ് മലയാലപ്പുഴ മേൽശാന്തിക്കായി അപേക്ഷ നൽകിയത്.മുരിംഗമംഗലം സബ് ഗ്രൂപ്പ് ഓഫീസിന്റെ പരിധിയിലെ വെട്ടൂർ ആയിരവില്ലേശ്വരൻ ക്ഷേത്രത്തിലെ മേൽശാന്തിയായി ജോലി ചെയ്യുകയാണിപ്പോൾ.
ഭാര്യ: എസ്. വന്ദന. മക്കൾ: ശ്രീവർഷ (വിദ്യാർഥിനി, സെയ്ന്റ് തോമസ് കോളേജ് കോഴഞ്ചേരി), ശ്രീനന്ദന (വിദ്യാർഥിനി, മൈലപ്ര മൗണ്ട് ബഥനി ഹൈസ്‌കൂൾ), ശ്രീനിധി (വിദ്യാർഥിനി, കുമ്പഴ മൗണ്ട് ബഥനി ഹയർ സെക്കൻഡറി സ്‌കൂൾ)