സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

Spread the love

 

konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും.

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ ദീപശിഖ ഏറ്റുവാങ്ങും.

എം സുകുമാരപിള്ള മണ്ഡപത്തിൽ നിന്നും അടൂർ സേതു ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി ബാനർ ഏറ്റുവാങ്ങും.

റ്റി ആർ ബിജു സ്മൃതി മണ്ഡപത്തിൽ നിന്ന് ഡി സജി ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്യും. കുറമ്പകര രാമകൃഷ്ണൻ ഏറ്റുവാങ്ങും.

എം വി വിദ്യാധരൻ സ്മൃതി മണ്ഡപത്തിൽ നിന്നും റ്റി മുരുകേശ് ജാഥ ക്യാപ്റ്റനായി ആരംഭിക്കുന്ന കൊടിമര ജാഥ വി കെ പുരുഷോത്തമൻ പിള്ള ഉദ്ഘാടനം ചെയ്യും.സി പി ഐ സംസ്ഥാന അംഗം പി ആർ ഗോപിനാഥൻ ഏറ്റുവാങ്ങും.

ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഇപ്റ്റ പത്തനംതിട്ട ജില്ല ഗായകസംഘം അവതരിപ്പിക്കുന്ന വിപ്ലവ നാടക ഗാന സദസ്സ് നടക്കും. 3:00 മണിക്ക് റെഡ് വാളണ്ടിയർ പരേഡ്, ജാഥ എന്നിവയും നടക്കും. വിദ്യാധരൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി സി കെ ശശിധരൻ സ്വാഗതം ആശംസിക്കും.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്,ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ, മഹിളാ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എംപി മണിയമ്മ, സിപിഐ കോന്നി മണ്ഡലം സെക്രട്ടറി ദീപ കുമാർ തുടങ്ങിയവർ പ്രസംഗിക്കും. ഓഗസ്റ്റ് 15ന് നടക്കുന്ന പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗർ (മേരി മാതാ ഓഡിറ്റോറിയം വകയാർ) ൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയും രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും.

സിപി ഐ ദേശീയ എക്സിക്യൂട്ടീവ് കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ ആർ ചന്ദ്രമോഹൻ, സിഎൻ ജയദേവൻ എക്സ് എം പി തുടങ്ങിയവർ സംസാരിക്കും. ഓഗസ്റ്റ് 16ന് പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ്‌ ചർച്ച, പൊതു ചർച്ച,മറുപടി, പ്രമേയങ്ങൾ, ക്രഡൽഷ്യൽ റിപ്പോർട്ട്‌, തെരഞ്ഞെടുപ്പുകൾ എന്നിവ നടക്കും. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി കൃതജ്ഞത രേഖപ്പെടുത്തും.

error: Content is protected !!