
konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല മാർച്ചും ധർണ്ണയും നടത്തി. 01.07.2024 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉത്സവ ബത്തയായി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് കോന്നി ടാക്സി സ്റ്റാൻ്റിൽ നിന്നും കോന്നി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണയും നടന്നു.
ബ്ലോക്കു കമ്മിറ്റി പ്രസിഡൻ്റ് . ആർ. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ കേരള എൻ.ജി.ഒ.യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് .ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.പി. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ .പി . അയ്യപ്പൻ നായർ, സി.പി. രാജശേഖരൻ നായർ, കെ.കെ. കരുണാനന്ദൻ, വി. വത്സല എന്നിവർ അഭിവാദ്യം ചെയ്തു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ. എസ്. മുരളീമോഹൻ സ്വാഗതവും ട്രഷറർ പി.ജി. ശശിലാൽ നന്ദിയും പറഞ്ഞു.