
konnivartha.com: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ അരങ്ങേറി. പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍ നേതൃത്വം നല്‍കി. പൊലിസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, ബാന്‍ഡ് ഉള്‍പ്പെടെ 22 പ്ലറ്റൂണ്‍ ഡ്രസ് റിഹേഴ്‌സലില്‍ അണിനിരന്നു.
പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവാണ് പരേഡ് കമാന്‍ഡര്‍.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംസ്‌കാരിക പ്രകടനത്തിന്റെ റിഹേഴ്സല്‍ നടത്തി. പങ്കെടുത്തവര്‍ക്ക് ജില്ലാ പഞ്ചായത്ത് ലഘുഭക്ഷണമൊരുക്കി.
സ്വാതന്ത്ര്യദിനത്തിലെ കലാ – സാംസ്‌കാരിക പരിപാടികള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില നേതൃത്വം നല്‍കും. ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, നാഷണല്‍ ഇന്റഗ്രേഷന്‍ ഡാന്‍സ് എന്നിവ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും. ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേനെ ലഘുഭക്ഷണമൊരുക്കും.