79ാ-മത് സ്വാതന്ത്ര്യദിനം : ഇന്ന് രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

Spread the love

 

79ാ-മത് സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ ഇന്ന് (2025 ആഗസ്റ്റ് 14) രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

 

രാഷ്ട്രപതിയുടെ പ്രസംഗം വൈകീട്ട് ഏഴ് മണി മുതൽ ആകാശവാണിയുടെ മുഴുവൻ ദേശീയശൃംഖലകളിലും പ്രക്ഷേപണം ചെയ്യും. ദൂരദർശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷ് പരിഭാഷയും സംപ്രേഷണം ചെയ്യും.

ദൂരദർശനിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗം സംപ്രേഷണം ചെയ്യുന്നതിന് പിന്നാലെ ദൂരദർശന്റെ പ്രാദേശിക ചാനലുകൾ പ്രാദേശിക ഭാഷകളിലും സംപ്രേഷണം നിർവഹിക്കും. ആകാശവാണി അതത് പ്രാദേശിക ശൃംഖലകളിൽ രാത്രി ഒമ്പതരയ്ക്ക് പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്യും.

error: Content is protected !!