
ദേശീയ ബഹിരാകാശ ദിനാഘോഷം : RH-200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് അവസരം
konnivartha.com: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻ്റർ ദേശീയ ബഹിരാകാശ ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
2025 ഓഗസ്റ്റ് 19 ന് നടക്കുന്ന “ഓപ്പൺ ഹൗസ്” പരിപാടിയിൽ രോഹിണി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം (രാവിലെ 11.45 ന്) നേരിൽ കാണാൻ അവസരം ലഭിക്കും. സ്പേസ് മ്യൂസിയം സന്ദർശനം, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, മുതിർന്ന ശാസ്ത്രജ്ഞരുമായുള്ള സംവാദം എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://www.vssc.gov.in/NSPD2025/open_house.html എന്ന വെബ്സൈറ്റ് മുഖേനയോ
ഓഗസ്റ്റ് 19 ന് നേരിട്ട് VSSC യിൽ എത്തിയോ അപേക്ഷിക്കാം.
വിക്രം സാരാഭായി സ്പേസ് സെൻ്ററിന്റെ സ്പേസ് മ്യൂസിയം ഗേറ്റ് വഴിയാണു പ്രവേശനം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഗേറ്റിലുള്ള രജിസ്ട്രേഷൻ ഡെസ്കിൽ നിന്ന് പ്രവേശന പാസ് കൈപ്പറ്റാം. സംശയനിവാരണത്തിനായി 9846961432 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൊബൈൽ ഫോൺ, ക്യാമറ, ഐപാഡ്, സ്മാർട്ട് വാച്ച് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവേശന സമയത്ത് അനുവദനീയമല്ല. ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചത്തിന്റെ വാർഷിക ആഘോഷമായി ഓഗസ്റ്റ് 23 നാണ് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത് . “ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ” എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിൻ്റെ പ്രമേയം.