നവ ഭാരതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

Spread the love

സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും.

konnivartha.com: സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി, നവ ഭാരതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയത്തിനും ആഘോഷ പരിപാടികളില്‍ പ്രത്യേക പ്രാധാന്യം നല്‍കും. സംസ്ഥാനങ്ങളിൽ നിന്നുള്ള 210 പഞ്ചായത്തു തല പ്രതിനിധികൾ ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇക്കുറി പ്രത്യേക അതിഥികളാകും. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്.

error: Content is protected !!