ചിങ്ങം ഒന്ന് : പൊന്നിൻ പുലരിയെ വരവേറ്റ് മലയാളികൾ:”കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ ആശംസകള്‍

Spread the love

 

konnivartha.com: ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷം 1201 ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു.ജീവിതം എന്ന പ്രതീക്ഷകളുടെ കിനാവുകളെ നെഞ്ചിലേറ്റി നൂറുമേനി കൊയ്തെടുത്ത് വിജയ പഥങ്ങളില്‍ എത്തിക്കാം എന്ന ശുഭ പ്രതീക്ഷകളോടെ വലതു കാല്‍ വെക്കുന്നു .

മാനവ കുലവും പ്രകൃതിയും ഒന്നായി ഓണത്തെ വരവേല്‍ക്കുന്ന സുദിനം . സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.ഗൃഹാതുരത്വമുണർത്തുന്ന വികാരമാണ് ചിങ്ങമാസവും പൊന്നോണവുമെല്ലാം. എല്ലാ മലയാളികള്‍ക്കും “കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ആശംസകള്‍

error: Content is protected !!