കല്ലേലി കാവിൽ ആയിരത്തൊന്ന് കരിക്ക് പടേനി സമർപ്പിച്ചു

Spread the love

 

konnivartha.com :പ്രകൃതി ശക്തികളെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ചിങ്ങം ഒന്നിന് ആയിരത്തൊന്ന് കരിക്ക് പടേനി സമർപ്പിച്ചു.999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി ദ്രാവിഡ ജനത ഇന്നും ആചാരിച്ചു വരുന്ന അനുഷ്ടാന പൂജയാണ് കരിക്ക് പടേനി.

കാർഷിക വിളകളുടെ സംരക്ഷകനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തിൽ 999 മലകളെ വിളിച്ച് സ്തുതിച്ചു കാർഷിക വിളകൾ ചുട്ടും പൊടിച്ചും വേവിച്ചും പുഴുങ്ങിയും ഊട്ട് നൽകി കരിക്ക് ഉടയ്ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള കൗള ശാസ്ത്രം അനുസരിച്ചുള്ള വഴിപാടാണ് മലയ്ക്ക് പടേനി. മൂന്ന് കരിക്ക് മുതൽ ആയിരത്തി ഒന്ന് കരിക്ക് വരെയാണ് മലയ്ക്ക് പടേനി സമർപ്പണം. വിശേഷാൽ ദിനം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയിരത്തി ഒന്ന് കരിക്കിന്റെ പടേനി കാവിന്റെ വഴിപാടായി സമർപ്പിക്കുന്നു.

error: Content is protected !!