തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി

Spread the love

 

konnivartha.com: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. 2210 കണ്‍ട്രോള്‍ യൂണിറ്റ്, 6250 ബാലറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധന ഓഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന മോക്ക് പോളിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ചാര്‍ജ് ഓഫീസര്‍ പി. സുദീപ്, മാസ്റ്റര്‍ ട്രെയിനര്‍ രജീഷ് ആര്‍.നാഥ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ വെയര്‍ഹൗസ് സീല്‍ ചെയ്തു.

error: Content is protected !!