
വനിതാ കമ്മീഷന്‍ മെഗാഅദാലത്ത് ഓഗസ്റ്റ് 26ന്
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഓഗസ്റ്റ് 26ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
ദേശീയ ലോക് അദാലത്ത് സെപ്തംബര്‍ 13ന്
കേരള സ്റ്റേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട ജില്ല, തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്.
വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും, കുടുംബകോടതിയിലുള്ളവയും പരിഗണിക്കും. ഫോണ്‍: 0468 2220141.
കുടുംബശ്രീയില്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന്‍ കാര്യാലയത്തില്‍ ഓഫീസ് സെക്രട്ടറിയല്‍ സ്റ്റാഫ് കം അക്കൗണ്ട്സ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അയല്‍കൂട്ട അംഗം/ കുടുംബാംഗമോ ആയ നിശ്ചിത യോഗ്യതയുളള സ്ത്രീ/പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ബികോം ബിരുദം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം(എംഎസ്ഓഫീസ്, ഇന്റര്‍നേറ്റ് ആപ്ലിക്കേഷന്‍സ്) എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി2025 ഓഗസ്റ്റ് 20ന് 21-35 വയസ്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോട്ടോ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കലക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷിക്കാം. ഫോണ്‍ : 0468 2221807.
ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് സെപ്തംബര്‍ 15 വരെ പ്രവേശനം നേടാം. ഓണ്‍ലൈനായോ നേരിട്ടോ പങ്കെടുക്കാം. എസ് സി/എസ് ടി/ ഒഇസി വിഭാഗക്കാര്‍ക്ക് 1000 രൂപയും ഫീസ് ആനുകൂല്യത്തിന് (വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ താഴെ) അര്‍ഹരായവര്‍ 11000 രൂപയും അര്‍ഹരല്ലാത്തവര്‍ 14215 രൂപയും അടയ്ക്കണം. വെബ്സൈറ്റ് : www.polyadmission.org ഫോണ്‍ : 0469 2650228. ഇ-മെയില്‍ : [email protected]
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടുവാണ് യോഗ്യത. ഫോണ്‍ : 7994926081
സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍, സിവില്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ റഗുലര്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. റഗുലര്‍ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ 1000 രൂപയും മറ്റുള്ളവര്‍ 4215 രൂപയും അടയ്ക്കണം. വെബ്സൈറ്റ്: www.polyadmission.org ഫോണ്‍: 0469 2650228.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 27. ഫോണ്‍ : 0468-2362129.
എംബിഎ ദ്വിവത്സര കോഴ്സ്
അടൂര്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ ദ്വിവത്സര കോഴ്സിന് അപേക്ഷിക്കാം.
50 ശതമാനം മാര്‍ക്കോടെയുളള ബിരുദമാണ് യോഗ്യത. ഒബിസി വിഭാഗത്തിന് 48 ശതമാനം, എസ് സി /എസ് ടി വിഭാഗത്തിന് പാസ് മാര്‍ക്കും മതി. ഫോണ്‍ : 9400300217, 9746998700, 9946514088, 7560992525.