
FBI arrests fugitive Cindy Rodriguez in India
konnivartha.com: അമേരിക്ക തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്ള പ്രതിയെ ഇന്ത്യയിൽ നിന്നും പിടികൂടി.അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തേടുന്ന പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുന്ന സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ അറസ്റ്റ് ചെയ്തത് .
അമേരിക്കയിലെ ടെക്സസിലെ വീട്ടിൽവച്ച് ആറ് വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ആണ് സിൻഡിക്കെതിരെ ഉള്ളത് . ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നോയൽ റോഡ്രിഗസ് അൽവാരസിനെയാണ് സിൻഡി കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തല്‍ . 2023ലാണ് സംഭവം നോയൽ മാതാവിനൊപ്പമില്ലെന്ന് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടെത്തി . ചോദ്യം ചെയ്തപ്പോൾ കുട്ടി പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി മൊഴി നൽകിയത്.എന്നാല്‍ ഇത് കളവ് ആണെന്ന് കണ്ടെത്തി . തുടര്‍ന്ന് സിൻഡി ഇന്ത്യൻ വംശജനായ രണ്ടാം ഭർത്താവിനും മറ്റു കുട്ടികൾക്കുമൊപ്പം രഹസ്യമായി അമേരിക്ക വിട്ടു .
ഇവര്‍ക്ക് വേണ്ടി കോടതി വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം എഫ്ബിഐക്ക് കൈമാറുകയും ചെയ്തു.ഇന്ത്യ ഉൾപ്പെടെ 190 രാജ്യങ്ങളിൽ സിൻഡി റോഡ്രിഗസ് സിങ്ങിനുവേണ്ടി എഫ്ബിഐ അന്വേഷണം നടത്തി.കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി . പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇടം പിടിച്ചതോടെ സിൻഡിയുടെ തലയ്ക്ക് എഫ് ബി ഐ കോടികൾ വിലയിട്ടു. തുടര്‍ന്ന് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.
സിൻഡിയെ ഇന്ത്യയില്‍ കണ്ടെത്തി മാസങ്ങളോളം ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിയ ശേഷമാണ് വിവരം ഇന്റർപോൾ മുഖേന യു എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി .ഇന്ത്യയിലെ നിയമനടപടികൾ പൂർത്തിയാക്കി സിൻഡിയെ അമേരിക്കയ്ക്ക് കൈമാറി.