സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു

Spread the love

 

സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

2012 മുതല്‍ 2019 വരെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 2019-ല്‍ സ്ഥാനമൊഴിഞ്ഞത്.തെലങ്കാനയിലെ മഹ്ബൂബ്‌നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. 1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്

error: Content is protected !!