
konnivartha.com: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ20 അങ്കണവാടികൾക്ക് പാചക ഉപകരണങ്ങൾ നൽകി.
അങ്കണവാടികളിൽ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ഉപകരണങ്ങളാണ് നൽകിയത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ വി.പി വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീ വിദ്യ,പൊന്നമ്മവർഗ്ഗീസ്, ശരത്കുമാർ, അംബിക ദേവരാജൻ, അങ്ക ണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു