
നെഹ്റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24)
konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍ പെയിന്റ് ഉപയോഗിക്കാന്‍ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.
കളറിംഗ് മത്സരത്തില്‍ ജില്ലയിലെ എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സര സമയം. ചിത്രരചന (പെയിന്റിംഗ്) മത്സരത്തില്‍ രണ്ടു വിഭാഗങ്ങളിലായി ജില്ലയിലെ യു പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഇവര്‍ക്ക് രണ്ടു മണിക്കൂറാണ് മത്സരസമയം. സമ്മാനം സ്വീകരിക്കാനെത്തുമ്പോള്‍ വിദ്യാര്‍ഥിയാണെന്നുള്ള സ്കൂള്‍ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാര്‍ഡോ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349.
നെഹ്റു ട്രോഫി: ജലഗതാഗതത്തിൽ ക്രമീകരണം
konnivartha:നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്ക് തയ്യാറാക്കുന്നതിന്റെയും ട്രയൽ നടത്തുന്നതിൻ്റെയും ഭാഗമായി പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്തുകൂടിയുള്ള വകുപ്പ് വക ബോട്ടുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പുന്നമട, അഴീക്കൽ തോട് വഴി നടത്തേണ്ട ബോട്ട് സർവീസുകൾ ആഗസ്റ്റ് 31ന് ഞായറാഴ്ച്ച വരെ പുഞ്ചിരി വഴി സർവീസ് നടത്തുന്നതാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.
നെഹ്റു ട്രോഫി: ഔദ്യോഗിക തീം സോങ് ‘ഓളപ്പോര്’ പ്രകാശനം ചെയ്തു
konnivartha:ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീം സോങ് ‘ഓളപ്പോര്’ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ജില്ലാ കളക്ടർ അലക്സ് വർഗീസിന് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
പ്രമുഖ ചലച്ചിത്ര പിന്നണിഗായിക അമൃത സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വള്ളം കളി ഓളം കാണാൻ ആർപ്പോ വിളി മേളം കേൾക്കാൻ’ എന്ന വരികൾ ഉൾപ്പെടുന്ന ഗാനം രചിച്ചത് ജയൻ തോമസാണ്. ഗൗതം വിൻസന്റിന്റേതാണ് സംഗീത സംവിധാനം. നാലാം തവണയാണ് ഗൗതം വിൻസെന്റ് നെഹ്റു ട്രോഫി തീം സോങ്ങിനായി സംഗീതമൊരുക്കുന്നത്. അരുൺ തിലകനാണ്
കുട്ടനാടിന്റെ വശ്യ സൗന്ദര്യം ഒപ്പിയെടുത്ത് ചിത്രീകരണം നടത്തിയത്. ആലപ്പുഴക്കാരനും സിനിമാതാരവുമായ പ്രമോദ് വെളിയനാട്, അമൃത സുരേഷ്, ഗൗതം വിൻസെന്റ് എന്നിവർ ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ ശബ്ദത്തിലുള്ള ഔദ്യോഗിക തീം സോങ് ആണ് ഇത്തവണ. സുവിനീർ കമ്മറ്റിയാണ് തീം സോങ് പുറത്തിറക്കുന്നത്.
ചടങ്ങിൽ സുവിനീർ കമ്മറ്റി കൺവീനർ എഡിഎം ആശാ സി എബ്രഹാം, ചീഫ് എഡിറ്റർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം ആർ പ്രേം,
നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എഎൻ പുരം ശിവകുമാർ, ജമാൽ പള്ളാത്തുരുത്തി, ഡെപ്യൂട്ടി കളക്ടർ സി പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.
നെഹ്റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം
konnivartha :ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് (10001 രൂപ) സമ്മാനമായി ലഭിക്കും. ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്റു ട്രോഫി പ്രവചനമത്സരം- 2025 എന്നെഴുതണം. 28ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001. ഫോണ്‍: 0477 2251349.
വള്ളംകളിയുടെ ട്രാക്കും ഹീറ്റ്സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു
konnivartha : ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. 21 ചുണ്ടന് വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.
ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ
ചുണ്ടന്
ഹീറ്റ്സ് 1
ട്രാക്ക് 1- ആനാരി ചുണ്ടൻ
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ശ്രീവിനായകൻ
ട്രാക്ക് 4- കാരിച്ചാൽ
ഹീറ്റ്സ് 2
ട്രാക്ക് 1- കരുവാറ്റ
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ
ട്രാക്ക് 3- നടുവിലെ പറമ്പൻ
ട്രാക്ക് 4- പായിപ്പാടൻ 2
ഹീറ്റ്സ് 3
ട്രാക്ക് 1- ചമ്പക്കുളം
ട്രാക്ക് 2- തലവടി ചുണ്ടന്
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ
ട്രാക്ക് 4- ആലപ്പാടൻ
ഹീറ്റ്സ് 4
ട്രാക്ക് 1- സെൻറ് ജോർജ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- നിരണം
ട്രാക്ക് 4- വലിയ ദിവാൻജി
ഹീറ്റ്സ് 5
ട്രാക്ക് 1- സെൻറ് പയസ് ടെൻത്
ട്രാക്ക് 2- –ജവഹർ തായങ്കരി
ട്രാക്ക് 3- പായിപ്പാടൻ
ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 6
ട്രാക്ക് 1- വീയപുരം
ട്രാക്ക് 2- –ആയാപറമ്പ് പാണ്ടി
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- വള്ളമില്ല
ചുരുളന്‍
ഫൈനല്‍ മാത്രം
ട്രാക്ക് 1- — വേലങ്ങാടന്‍
ട്രാക്ക് 2- കോടിമത
ട്രാക്ക് 3- മൂഴി
ട്രാക്ക് 4- വള്ളമില്ല
ഇരുട്ടുകുത്തി എ ഗ്രേഡ്(ഫൈനല്‍ മാത്രം)
ട്രാക്ക് 1- തുരുത്തിത്തറ
ട്രാക്ക് 2- പി.ജി. കർണ്ണന്
ട്രാക്ക് 3- പടക്കുതിര
ട്രാക്ക് 4- മൂന്ന് തൈക്കൽ
ട്രാക്ക് 5-മാമ്മുടൻ
ഇരുട്ടുകുത്തി ബി ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- തുരുത്തിപ്പുറം
ട്രാക്ക് 2- താണിയൻ ദ ഗ്രേറ്റ്
ട്രാക്ക് 3- ശ്രീഭദ്ര
ട്രാക്ക് 4- ഗോതുരുത്ത് പുത്രന്
ഹീറ്റ്സ് 2
ട്രാക്ക് 1- സെൻറ് ആൻറണീസ്
ട്രാക്ക് 2- സെൻറ് സെബാസ്റ്റ്യൻ നമ്പർ 1
ട്രാക്ക് 3- ശ്രീമുത്തപ്പൻ
ട്രാക്ക് 4- ഹനുമാൻ നമ്പർ 1
ഹീറ്റ്സ് 3
ട്രാക്ക് 1- ദാനിയേൽ
ട്രാക്ക് 2- സെന്റ് ജോസഫ്
ട്രാക്ക് 3- പുത്തൻ പറമ്പൻ
ട്രാക്ക് 4- പൊഞ്ഞനത്തമ്മ
ഹീറ്റ്സ് 4
ട്രാക്ക് 1- കുറുപ്പ് പറമ്പന്‍
ട്രാക്ക് 2- വള്ളമില്ല
ട്രാക്ക് 3- വെണ്ണക്കലമ്മ
ട്രാക്ക് 4- ജലറാണി
ഹീറ്റ്സ് 5
ട്രാക്ക് 1- ശ്രീ ഗുരുവായൂരപ്പന്
ട്രാക്ക് 2- വലിയ പണ്ഡിതൻ
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- ശരവണൻ
ഇരുട്ടുകുത്തി സി ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- ചെറിയപണ്ഡിതൻ
ട്രാക്ക് 2- പമ്പാവാസൻ
ട്രാക്ക് 3- മയിൽവാഹനൻ
ട്രാക്ക് 4- തട്ടകത്തമ്മ
ഹീറ്റ്സ് 2
ട്രാക്ക് 1- ഹനുമാൻ നമ്പർ 2
ട്രാക്ക് 2- ശ്രീ മുരുകൻ
ട്രാക്ക് 3- മയില്‍പ്പീലി
ട്രാക്ക് 4- വടക്കുംപുറം
ഹീറ്റ്സ് 3
ട്രാക്ക് 1- സെൻറ് ജോസഫ് നമ്പർ 2
ട്രാക്ക് 2- — സെൻറ് സെബാസ്റ്റ്യൻ നമ്പർ 2
ട്രാക്ക് 3- കാശിനാഥൻ
ട്രാക്ക് 4- വള്ളമില്ല
ഹീറ്റ്സ് 4
ട്രാക്ക് 1- — മാടപ്ലാത്തുരുത്ത്
ട്രാക്ക് 2- ജിബി തട്ടകൻ
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- ഗോതുരുത്ത്
വെപ്പ് എ ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- ആശ പുളിക്കക്കളം
ട്രാക്ക് 2- ജയ് ഷോട്ട്
ട്രാക്ക് 3- നെപ്പോളിയൻ
ട്രാക്ക് 4- അമ്പലക്കടവൻ
ട്രാക്ക് 5 ഷോട്ട് പുളിക്കത്തറ
വെപ്പ് ബി ഗ്രേഡ്
ഫൈനല്‍ മാത്രം
ട്രാക്ക് 1- പി.ജി കരിപ്പുഴ
ട്രാക്ക് 2- വള്ളമില്ല
ട്രാക്ക് 3- പുന്നത്രപുരയ്ക്കൽ
ട്രാക്ക് 4- ചിറമേൽ തോട്ടുകടവൻ
സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന വള്ളങ്ങളുടെ ഫൈനല്‍ ട്രാക്കുകള്‍.
സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:
ചുണ്ടന് 16,15,14,13 തേർഡ് ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1- 13
ട്രാക്ക് 2- 15
ട്രാക്ക് 3- 14
ട്രാക്ക് 4- 16
ചുണ്ടന് 12,11,10,09 സെക്കന്റ് ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1- 9
ട്രാക്ക് 2- 12
ട്രാക്ക് 3- 10
ട്രാക്ക് 4- 11
ചുണ്ടന് 08,07,06,05 ലൂസേഴ്സ് ഫൈനൽ
ട്രാക്ക് 1- 06
ട്രാക്ക് 2- 07
ട്രാക്ക് 3- 05
ട്രാക്ക് 4-08
ചുണ്ടന് 04,03,02,01 ഫൈനൽ
ട്രാക്ക് 1- 04
ട്രാക്ക് 2- 02
ട്രാക്ക് 3- 01
ട്രാക്ക് 4- 03
ഇരുട്ടുകുത്തി സി ഫൈനല്‍
ട്രാക്ക് 1- 04
ട്രാക്ക് 2- 02
ട്രാക്ക് 3- 01
ട്രാക്ക് 4- 03
ഇരുട്ടുകുത്തി ബി ഫൈനല്‍
ട്രാക്ക് 1- 01
ട്രാക്ക് 2- 04
ട്രാക്ക് 3- 03
ട്രാക്ക് 4- 0